Kerala

തീവണ്ടിയുടെ ഷട്ടർ വീണ് യാത്രക്കാരിയുടെ കൈവിരലുകൾ അറ്റു; വിരലുകൾ വീണ്ടെടുത്ത്‌ പൊലീസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോട്ടയം: തീവണ്ടിയുടെ ഷട്ടർ വീണ് യാത്രക്കാരിയുടെ കൈവിരലുകൾ അറ്റുപോയി. തൂത്തുക്കുടി സ്വദേശിനി വേലമ്മ(62)യുടെ കൈകളിലേയ്ക്കാണ് വിൻഡോ ഷട്ടർ വീണത്. പാലരുവി എക്‌സ്പ്രസ്സിലായിരുന്നു സംഭവം. തൃപ്പൂണിത്തുറയിൽ വെച്ചാണ് ഷട്ടർ വീണത്. കോട്ടയത്തെത്തിയ ഇവരെ റെയിൽവെ പൊലീസ് കോട്ടയം ജില്ലാ ആശുപത്രിയിലെത്തിച്ചു.

ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോയിലാണ് വേലമ്മയെ അശുപത്രിയിലെത്തിച്ചത്. ചെങ്ങന്നൂരിലെത്തിയ പാലരുവി എക്‌സ്പ്രസ്സിൽ നിന്നും അറ്റ കൈവിരലുകൾ പൊലീസ് വീണ്ടെടുക്കുകയും കോട്ടയത്തെ ആശുപത്രിയിലേയ്ക്ക് രാത്രി വൈകി എത്തിക്കുകയും ചെയ്തു.

കുടിവെള്ളം കിട്ടാതെ; നാലാം ദിവസവും തിരുവനന്തപുരം നഗരസഭയിൽ വെള്ളമില്ല, മേയറെ തടയുമെന്ന് ബിജെപി

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

തീവ്രന്യൂനമർദ്ദം; ഒരാഴ്ച കേരളത്തിൽ മഴ സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

SCROLL FOR NEXT