Kerala

'കടത്തനാട്ടിലെ അങ്കം'; മീനാക്ഷിയമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് ഷാഫി പറമ്പില്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വടകര: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കളരിയിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ അഭ്യാസപ്രകടനത്തോട് കിടപിടിച്ച് പത്മശ്രീ മീനാക്ഷിയമ്മ. മീനാക്ഷി അമ്മയ്‌ക്കൊപ്പം കളരി അഭ്യസിക്കുന്ന വീഡിയോ ഷാഫി പറമ്പില്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ചു.

മണ്ഡല പര്യടനവുമായി ബന്ധപ്പെട്ട് പത്മശ്രീ മീനാക്ഷിയമ്മയെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഷാഫി. എട്ട് വയസ്സില്‍ കളരി അഭ്യസിക്കുവാന്‍ തുടങ്ങി. ഇപ്പോ 80 വയസ്സായി, കരുത്തിനിപ്പോഴും ഒരു കുറവുമില്ല. ഇതാണ് പത്മശ്രീ മീനാക്ഷി അമ്മ ഗുരുക്കള്‍.

'കടത്തനാടിന്‍റെ കളരി പാരമ്പര്യത്തിന് കടല്‍കടന്നും പേരുണ്ട്. അത് സംരക്ഷിക്കാനും വളര്‍ത്താനും വടകരയുടെ കൂടെയുണ്ടാവും. മീനാക്ഷി ഗുരുക്കളുടെ കളരി സന്ദര്‍ശിച്ച് അനുഗ്രഹം തേടി', ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു. 2017ലാണ് മീനാക്ഷിയമ്മ പത്മശ്രീ പുരസ്‌കാരം നേടുന്നത്. ആയിരക്കണക്കിന് പെണ്‍കുട്ടികളാണ് മീനാക്ഷിയമ്മയുടെ കളരിയില്‍ പഠനം നടത്തുന്നത്. കേരളത്തിനകത്തും പുറത്തും വിദേശത്തുമായി നിരവധി കളരിപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. വടകര നഗരസഭയുടെ കീഴില്‍ സ്‌കൂളുകളില്‍ ആര്‍ച്ച എന്ന പരിശീലന പരിപാടി നടത്തിവരുമ്പോഴാണ് രാജ്യം പത്മശ്രീ നല്‍കി മീനാക്ഷിയമ്മയെ ആദരിച്ചത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT