Kerala

റിയാസ് മൗലവി വധക്കേസ്; പ്രോസിക്യൂഷനും പൊലീസിനും വീഴ്ചയെന്ന് ലീഗ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലപ്പുറം: കാസകോട്ടെ മദ്‌റസ അധ്യാപകന്‍ റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ മുസ്ലിം ലീഗ്. കേസില്‍ പൊലീസിനും പ്രേസിക്യൂഷനും സംഭവിച്ച വീഴ്ച്ചയാണ് ഇത്തരത്തിലൊരു വിധി വരാന്‍ കാരണമെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം ഫേസ്ബുക്കില്‍ കുറിച്ചു.

കോടതി വിധി നിരാശാജനകമാണ്. യാതൊരു പ്രകോപനവുമില്ലാതെ പള്ളിയില്‍ ഉറങ്ങി കിടന്ന ഒരു സാധുവായ മനുഷ്യനെ സംഘം ചേര്‍ന്ന് സംഘ്പരിവാര്‍ കൊലപ്പെടുത്തുകയായിരുന്നു. ഇത്തരം ഒരു വിധിയിലേക്ക് നയിച്ച സാഹചര്യം വിലയിരുത്തപ്പെടണം. അപ്പീല്‍ പോയി കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ നല്‍കണം. നീതിപീഠത്തിലാണ് പ്രതീക്ഷ. കേസില്‍ നീതി നടപ്പാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ 2017 മാര്‍ച്ച് 20 നാണ് പ്രതികള്‍ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. കേസില്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി മൂന്ന് പ്രതികളെയാണ് കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി വെറുതെ വിട്ടത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT