Kerala

ആന്റോ ആന്റണിയുടെ പേരും ചിത്രങ്ങളും മറയ്ക്കണം; എല്‍ഡിഎഫ് പരാതിയില്‍ നിർദേശം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പത്തനംതിട്ട: യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ പേരും ചിത്രങ്ങളും മറയ്ക്കാന്‍ തിരഞ്ഞെടുപ്പ് സ്‌ക്വാഡിന് വരണാധികാരിയുടെ നിര്‍ദേശം. ഇതിനെ ചെലവാകുന്ന തുക ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ വകയിരുത്തും. പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച എല്‍ഡിഎഫിന്റെ പരാതിയിലാണ് നടപടി.

മണ്ഡലങ്ങളിലെ 63 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെയും 20 ഫോര്‍ ജി ടവറുകളിലെയും ആന്റോ ആന്റണിയുടെ പേര് മറച്ചുവെക്കണം എന്നായിരുന്നു എല്‍ഡിഎഫ് ആവശ്യപ്പെട്ടത്. അത് അംഗീകരിച്ചില്ലെങ്കില്‍ തോമസ് ഐസകിന്റെ പേര് കൂടി പ്രദര്‍ശിപ്പിക്കാന്‍ അനുമതി വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഈ ആവശ്യം വരണാധികാരി തള്ളി.

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന പരാതിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിന് നേരത്തെ താക്കീത് നല്‍കിയിരുന്നു. സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുതെന്നായിരുന്നു വരണാധികാരിയുടെ താക്കീത്. ഡോ. തോമസ് ഐസക്കിന്റെ മുഖാമുഖം പരിപാടിയില്‍ കുടുംബശ്രീ അംഗങ്ങള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന കുന്നന്താനം ഗ്രാമ പഞ്ചായത്ത് സി ഡി എസ് ചെയര്‍പേഴ്‌സന്റെ ഓഡിയോ സന്ദേശം വിവാദമായിരുന്നു. പിന്നാലെയായിരുന്നു പരാതി.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT