Kerala

കാര്‍ മനപ്പൂര്‍വ്വം ലോറിയിലേക്ക് ഇടിച്ചു കയറ്റി,ഇരുവരുംസീറ്റ് ബെല്‍ട്ട് ധരിച്ചിട്ടില്ല;റിപ്പോര്‍ട്ട്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പത്തനംതിട്ട: പാട്ടാഴിമുക്കില്‍ കാര്‍ ലോറിയിലിടിച്ച് അധ്യാപികകയും യുവാവും മരണപ്പെട്ട സംഭവത്തില്‍ അപകടം ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട്. കാര്‍ മനപൂര്‍വം ലോറിയിയലേക്ക് ഇടിച്ചു കയറ്റിയതാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം.

കെ പി റോഡില്‍ ഏഴംകുളം പട്ടാഴിമുക്കില്‍ വ്യാഴാഴ്ച രാത്രിയിലുണ്ടായ അപകടത്തിലാണ് തുമ്പമണ്‍ നോര്‍ത്ത് ഹയര്‍ സെക്കന്‍ഡറി അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം വീട്ടില്‍ അനുജ രവീന്ദ്രന്‍(37), സ്വകാര്യ ബസ് ഡ്രൈവര്‍ ചാരുംമൂട് ഹാഷിം വില്ലയില്‍ ഹാഷിം (31) എന്നിവര്‍ മരണപ്പെട്ടത്. കാര്‍ അമിത വേഗത്തിലായിരുന്നുവെന്നും അപകട സമയത്ത് ഇരുവരും സീറ്റ് ബെല്‍ട്ട് ധരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ക്ക് കൈമാറും. ട്രാക്ക് മാറി അമതവേഗത്തില്‍ ഓടിയ കാര്‍ ലോറിയില്‍ നിയമ വിരുദ്ധമായി ഘടിപ്പിച്ച ക്രാഷ് ബാരിയറിലിടിച്ചത് അപകടത്തിന്റെ ആഘാതം കൂട്ടി. അപകടം ബോധപൂര്‍വ്വം സൃഷ്ട്ടിച്ചതാണെന്ന സംശയം ആദ്യമേ ഉയര്‍ന്നിരുന്നു. സ്‌കൂളില്‍ നിന്നും വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ അനൂജയെ ബസ്സില്‍ നിന്ന് കാറിലേക്ക ഹാഷിം നിര്‍ബന്ധപൂര്‍വ്വം വിളിച്ചിറക്കി കയറ്റുകയായിരുന്നു. ബസ്സില്‍ നിന്നും അുജയെ വിളിച്ചെങ്കിലും ആദ്യം അവര്‍ ഇറങ്ങിയില്ല. അവര്‍ ഇരുന്ന സീറ്റിന്റെ ഭാഗത്തേക്കു വന്നപ്പോള്‍ സഹോദരന്‍ വിഷ്ണു ആണെന്ന് പറഞ്ഞാണ് അനൂജയെ വിളിച്ചിറക്കിയതെന്ന് സഹഅധ്യാപകര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

സംഭവത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചിരുന്നു. സംഭവത്തില്‍ ദുരൂഹത നീക്കാന്‍ പൊലീസ് കൂടുതല്‍ ശാ്ത്രീയ അന്വേഷണം നടത്തും. രാസ പരിശോധനക്ക് പുറമെ, അനുജയുടെയും ഹാഷിമിന്റെയും മൊബൈല്‍ ഫോണുകളിലെ വിവരങ്ങളും പൊലീസ് വീണ്ടെടുക്കും. ബന്ധുക്കള്‍ക്ക് ഇവരുടെ സൗഹൃദത്തെ കുറിച്ച് പോലും ഒന്നും അറിയില്ലെന്ന് മറുപടി നല്‍കിയിട്ടുണ്ട്. ഇത് ഇരു കുടുംബങ്ങളും ആവര്‍ത്തിക്കുമ്പോള്‍ ശാസ്ത്രീയ പരിശോധനയിലൂടെ സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാവുമെന്ന വിശ്വാസത്തിലാണ് പൊലീസ്. അനുജയെ കൊലപ്പെടുത്തിയ ശേഷം, ജീവനൊടുക്കാന്‍ ഹാഷിം തീരുമാനിച്ച് ഇറങ്ങിയതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. അപകടം ഉണ്ടാകും മുന്‍പ് അനുജ അവസാനമായി സംസാരിച്ച തുമ്പമണ്‍ സ്‌കൂളിലെ അധ്യാപകരുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. ഇരുവരുടെയും മൃതദേഹം സംസ്‌കരിച്ചു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ബലാത്സംഗ പരാതി; രണ്ട് ദിവസം കഴിഞ്ഞിട്ടും കേസില്ല

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

'ഡൽഹി ഓർമയില്ലേ...' ഹരിയാനയിൽ കോൺഗ്രസുമായി സഖ്യം വേണ്ടെന്ന് ആംആദ്മി നേതാവ്

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

തീവ്രന്യൂനമർദ്ദം; ഒരാഴ്ച കേരളത്തിൽ മഴ സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

SCROLL FOR NEXT