Kerala

ഇനി ആപ്പിലാകേണ്ട, പപ്പടത്തിന്റെ ഗുണനിലവാരം ആപ്പ് പറയും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: പപ്പടനിർമാതാക്കളുടെ സംഘടനയായ കേരള പപ്പടം മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ (കെപ്മ) പപ്പടത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താതിനായി പുതിയ ആപ്പ് പുറത്തിറക്കുന്നു. 'മുദ്ര’ എന്നാണ് ആപ്പിന്റെ പേര്. യഥാർത്ഥ ചേരുവകൾ ചേർത്തുള്ള പപ്പടം ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് കെപ്മ ഈ പുതിയ സംരംഭം ആരംഭിക്കുന്നത്. ഉപഭോക്താക്കൾക്ക് നിലവാരമുള്ള ഉത്പന്നം ലഭ്യമാക്കുകയും യഥാർഥ പപ്പടനിർമാതാക്കളെ സംരക്ഷിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കെപ്മയുടെ ജനറൽ സെക്രട്ടറി വിനോദ് പ്രാരത്ത പറഞ്ഞു.

സംസ്ഥാനത്തെ മുഴുവൻ പപ്പട യൂണിറ്റുകളിൽ നിന്നും പദ്ധതിയുടെ ഭാഗമാകാൻ താത്പര്യമുള്ള 300 യൂണിറ്റുകൾ കെപ്മയുടെ ജില്ലാ കമ്മിറ്റികളുമായി കരാർ ഒപ്പിട്ടു. ഗുണനിലവാരം ഉറപ്പു വരുത്തിയതിന് ശേഷം മാത്രമെ രജിസ്ട്രേഷൻ ഉറപ്പാക്കൂ. രണ്ടുമാസം കൂടുമ്പോൾ ഗുണനിലവാത്തിന്റെ തുടർപരിശോധനകൾ നടത്തും. രജിസ്ട്രേഷന് ശേഷം കെപ്മയുടെ ലോഗോയും പപ്പട പായ്ക്കറ്റിൽ ഉൾപ്പെടുത്തും. ഉപഭോക്താക്കൾക്ക് കെപ്മ പുറത്തിറക്കുന്ന മുദ്ര ആപ്പ് വഴി രജിസ്റ്റർ നമ്പർ പരിശോധിച്ച് പപ്പടത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താം.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT