Kerala

സിപിഐഎം നേതാവ് പി കെ ബിജുവിന് ഇ ഡി നോട്ടീസ്; വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവിന് ഇ ഡി നോട്ടീസ്. വ്യാഴ്യാഴ്ച കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. സിപിഐഎമ്മിൻ്റെ തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ എം ആർ ഷാജനും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നൽകിയിട്ടുണ്ട്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ ഡി മുൻ എംപിക്ക് പങ്കുണ്ടെന്നും അത് പി കെ ബിജുവാണെന്നും നേരത്തെ വാർത്തകളുണ്ടായിരുന്നു. കോൺഗ്രസ് നേതാവ് അനിൽ അക്കര പി കെ ബിജുവിൻ്റെ പേര് പറഞ്ഞ് പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാൽ പി കെ ബിജു ഈ ആരോപണങ്ങൾ നിഷേധിക്കുകയും തെളിവുകളുണ്ടെങ്കിൽ പുറത്ത് വിടാൻ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായ സതീഷ് കുമാറുമായി പി കെ ബിജുവിന് ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകളുണ്ടെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ഈ ആരോപണവും പി കെ ബിജു നിഷേധിച്ചിരുന്നു.

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് നേരത്തെ ഇ ഡി നോട്ടീസ് നൽകിയിരുന്നു. ബുധനാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം. കരുവന്നൂർ ബാങ്കിലെ സിപിഐഎം അക്കൗണ്ടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ഇത് അഞ്ചാം തവണയാണ് എം എം വർഗീസിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി നോട്ടീസ് നൽകുന്നത്.

കരുവന്നൂർ ബാങ്കിൽ സിപിഐഎമ്മിന് അഞ്ച് അക്കൗണ്ടുകൾ ഉണ്ടെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ വിശദാംശങ്ങൾ പങ്കുവച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും ധനമന്ത്രാലയത്തിനും ഇ ഡി കത്ത് നൽകിയതിന് പിന്നാലെയാണ് സിപിഐഎം ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നൽകിയത്. പാർട്ടി അക്കൗണ്ടുകളിലേക്ക് ബിനാമി ലോണുകളുടെ കമ്മീഷൻ തുക എത്തിയെന്നും തട്ടിപ്പ് പുറത്തായതിനു പിന്നാലെ ഈ അക്കൗണ്ടുകളിൽ നിന്ന് തുക പിൻവലിച്ചെന്നുമാണ് ഇഡി യുടെ കണ്ടെത്തൽ.

കുടിവെള്ളം കിട്ടാതെ; നാലാം ദിവസവും തിരുവനന്തപുരം നഗരസഭയിൽ വെള്ളമില്ല, മേയറെ തടയുമെന്ന് ബിജെപി

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

തീവ്രന്യൂനമർദ്ദം; ഒരാഴ്ച കേരളത്തിൽ മഴ സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

SCROLL FOR NEXT