Kerala

സിപിഒ റാങ്ക് പട്ടിക കാലാവധി ഇന്ന് അവസാനിക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞ ഏപ്രിലില്‍ നിലവില്‍ വന്ന 13,975 പേരുടെ പട്ടികയില്‍ നിന്ന് വെറും 4,029 പേര്‍ക്ക് മാത്രമാണ് ഇതുവരെ നിയമനം ലഭിച്ചത്. ജോലിക്ക് വിളികാത്തിരുന്ന 9946 പേരാണ് ലിസ്റ്റ് കാലാവധി അവസാനിക്കുന്നത്തോടെ പുറത്താകുന്നത്. നിയമനം വൈകുന്നതില്‍ രണ്ടുമാസത്തോളമായി ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തി വരികയായിരുന്നു.

പട്ടികയുടെ കാലാവധി അവസാനിക്കുന്നതോടെ സമരം ഇന്ന് അവസാനിപ്പിക്കുമെന്ന് ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു. ഇന്നലെ സെക്രട്ടറിയേറ്റ് നോര്‍ത്ത് ഗേറ്റ് ഉപരോധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍, പട്ടികയില്‍ നിന്നും നിയമനം നടത്താന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

നിയമനം നടത്താത്തതില്‍ പ്രതിഷേധിച്ച് ദീപജ്വാല തീര്‍ത്ത് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. 2019ലാണ് റങ്ക് പട്ടിക നിലവില്‍ വന്നത്. പട്ടിക റദ്ദാകുന്നതോടെ പതിനായിരം യുവാക്കളുടെ പൊലീസ് സ്വപ്നമാണ് പൊഴിഞ്ഞത്. കൊവിഡ് മൂലം നിമന നടപടികള്‍ പ്രതിസന്ധിയിലായ കാലത്തെ പട്ടികയാണിത്. പൊലീസില്‍ ആള്‍ക്ഷാമം രൂക്ഷമായിട്ടും നിയമനം നടത്താത്തതില്‍ സേനക്ക് അകത്തുനിന്നുതന്നെ പതിഷേധം രൂക്ഷമാണ്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT