Kerala

കിണറ്റിലേക്ക് വീണ പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പത്തു വയസ്സുകാരന്‍ ചെളിയില്‍ പുതഞ്ഞ് മരിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോട്ടയം: കിണറ്റിലേക്ക് വീണ പന്ത് എടുക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ പത്തു വയസ്സുകാരന്‍ ചെളിയില്‍ പുതഞ്ഞ് മരിച്ചു. പാലാ കരൂര്‍ സ്വദേശി ബിജു പോളിന്റ മകന്‍ ലിജു ബിജുവാണ് മരിച്ചത്. നാട്ടുകാര്‍ ഉടന്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. കുടക്കച്ചിറ സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ലിജു.

അടുത്ത ദിവസം ആദ്യകുര്‍ബാന സ്വീകരണത്തിനായുള്ള ഒരുക്കത്തിലായിരുന്നു ലിജു. ഇന്ന് രാവിലെ 10.40 ഓടെയാണ് അപകടമുണ്ടായത്. കിണറ്റില്‍ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT