Rahul Gandhi 
Kerala

രാഹുല്‍ ഗാന്ധിക്കെതിരെ വ്യാജ വീഡിയോ; എംഎല്‍എയുടെ പരാതിയില്‍ കേസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യാജ വീഡിയോ നിര്‍മ്മിച്ചെന്ന പരാതിയില്‍ കേസെടുത്തു. മൂവാറ്റപുഴ സ്വദേശി രാജേഷ് ജി നായര്‍ക്കെതിരെയാണ് എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് കേസെടുത്തത്. മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ പരാതിയിലാണ് കേസ്.

മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്നാണ് കുറ്റം. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാഹുല്‍ ഗാന്ധിയെ അയോധ്യയിലെ രാമക്ഷേത്രം, ബാബരി മസ്ജിദ് എന്നിവയുമായി ബന്ധപ്പെടുത്തി വ്യാജ വീഡിയോ നിര്‍മ്മിച്ചെന്നാണ് പരാതി. കേസില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ എഫ്‌ഐആര്‍ മൂവാറ്റുപുഴ പൊലീസിന് കൈമാറും.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT