Kerala

ചങ്ങനാശേരിയിൽ വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോട്ടയം: ചങ്ങനാശേരിയിൽ വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതരസംസ്‌ഥാന തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി ജിതന്ദറാണ് മരിച്ചത്. ഒപ്പം ജോലി ചെയ്‌തിരുന്ന ഇതരസംസ്‌ഥാന തൊഴിലാളികളായ രമേഷ് റാവു, ശിഷിൻ നാഥ് എന്നിവർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു.

കാക്കാംതോട് പുതുപ്പറമ്പിൽ പി സി ജയിംസിൻ്റെ വീട് പൊളിച്ചു നീക്കുന്നതിനിടെയാ‌ണ് വൈകിട്ട് അഞ്ചുമണിയോടെ അപകടം നടന്നത്. പൊളിച്ചുനീക്കുന്നതിനിടെ കോൺക്രീറ്റ് ബീം തൊഴിലാളികളുടെ മുകളിലേക്ക് പതിക്കുകയായിരുന്നു.

ചങ്ങനാശേരി പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മണ്ണുമാന്തി യന്ത്രം എത്തിച്ച് ബീം ഉയർത്തി തൊഴിലാളികളെ പുറത്തെടുക്കുകയായിരുന്നു. ജിതന്ദർ സംഭവസ്‌ഥലത്ത് തന്നെ മരിച്ചിരുന്നു. പരുക്കേറ്റവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT