Kerala

താനൂർ കസ്റ്റഡിക്കൊല: പ്രതികളുടെ അറസ്റ്റുവരെ എത്തിച്ചത് റിപ്പോർട്ടർ ചാനലിന്റെ ഇടപെടല്‍; ഹാരിസ് ജിഫ്രി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിലെ പ്രതികളായ പൊലീസുകാരെ സിബിഐ അറസ്റ്റു ചെയ്തത് സ്വാഗതാർഹമെന്ന് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി. റിപ്പോർട്ടർ ടിവി താനൂരിൽ നടത്തിയ ചർച്ചയിലൂടെ കുറെ വെളിപ്പെടുത്തലുകളുണ്ടായെന്നും ചാനലിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ലഹരിക്കേസായി പൊലീസ് ഒതുക്കാൻ പോയ കേസിനെ പുറത്തെത്തിച്ചത് റിപ്പോർട്ടറാണെന്നും ചാനലിന്റെ ഇടപെടലാണ് അറസ്റ്റ് വരെ എത്തിച്ചതെന്നും ഹാരിസ് കൂട്ടിച്ചേർത്തു. സിബിഐ അന്വേഷണം ശരിയായ ദിശയിലാണ്. അവർ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഉന്നതരിലേക്കും അന്വേഷണമെത്താൻ സാധ്യതയുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും സിബിഐ അന്വേഷിക്കുമെന്നാണ് പ്രതീക്ഷ.

മുൻ മലപ്പുറം എസ്പിയുടെ നേതൃത്വത്തിലായിരുന്നു കേസ് അട്ടിമറിക്കാൻ ശ്രമിച്ചത്. തെളിവ് നശിപ്പിക്കാൻ നോക്കി. കൊലപാതകം ചെയ്തവർക്ക് ശിക്ഷ ലഭിക്കണമെന്നും പൊലീസ് ഭീകരത ഇനി ആവർത്തിക്കപ്പെടരുതെന്നും ഹാരിസ് ജിഫ്രി കൂട്ടിച്ചേർത്തു. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.

പ്രതികൾക്കെതിരെ അന്വേഷണ സംഘം കൊലപാതകക്കുറ്റം ചുമത്തി. എട്ട് വകുപ്പുകളാണ് ചുമത്തിയത്. 302-കൊലപാതക കുറ്റം, 342-അന്യായമായി തടങ്കലിൽ വെക്കുക, 346-രഹസ്യമായി അന്യായമായി തടങ്കിൽ വെക്കൽ, 348-ഭയപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടി തടഞ്ഞു വെക്കുക, 330-ഭയപ്പെടുത്തി മർദ്ദിച്ചു കുറ്റം സമ്മതിപ്പിക്കൽ, 323-ദേഹോപദ്രവം ഏൽപിക്കൽ, 324-ആയുധം ഉപയോഗിച്ച് മർദിച്ച് ഗുരുതര പരിക്ക് ഏൽപിക്കൽ, 34 സംഘം ചേർന്നുള്ള അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയത്.

2023 ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ മമ്പുറം മാളിയേക്കല്‍ വീട്ടില്‍ താമിർ ജിഫ്രി കൊല്ലപ്പെട്ടത്. ഓ​ഗ​സ്റ്റ്​ ഒ​ന്നി​ന്​ പു​ല​ർ​ച്ചെ താ​മി​ർ ജി​ഫ്രി മ​രി​ച്ചു. ക്രൂ​ര​മ​ർ​ദ​ന​മേ​റ്റാ​ണ്​ മ​ര​ണ​മെ​ന്ന്​ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യ​തോ​ടെ പൊ​ലീ​സി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

SCROLL FOR NEXT