Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പ്; പ്രചാരണ ബോര്‍ഡുകള്‍ നീക്കണമെന്ന് സിപിഐഎം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനായി എല്‍ഡിഎഫ് സ്ഥാപിച്ച പോസ്റ്ററുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന് സിപിഐഎം സംസ്ഥാന സ്രെകട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. പാര്‍ട്ടി നേതാക്കളുടെയുംപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ മേയ് പത്തിനകം ഇവയുടെ നീക്കം ചെയ്യല്‍ പൂര്‍ത്തിയാക്കണമെന്നാണ് യോഗത്തിന്റെ നിര്‍ദ്ദേശം.

ലക്ഷങ്ങള്‍ ചെലവിട്ടാണ് ഓരോ മുന്നണികളും മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പില്‍ പ്രചാരണ പരിപാടികള്‍ നടത്തിയത്. ഇതിന്റെ ഭാഗമായി നാട് നീളെ എല്‍ഡിഎഫ് അടക്കം വ്യാപകമായി പ്രചാരണ ബോര്‍ഡുകളും കൊടി തോരണങ്ങളും സ്ഥാപിച്ചിരുന്നു.

നീക്കം ചെയ്യാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാതൃകപരമായി മുന്നിട്ടിറങ്ങണമെന്നാണ് സെക്രട്ടറിയേറ്റ് യോഗത്തിലെ നിര്‍ദ്ദേശം. വോട്ടെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇവയെല്ലാം നീക്കം ചെയ്യണമെന്നും സിപിഐഎം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

SCROLL FOR NEXT