Kerala

റഷ്യന്‍ മനുഷ്യക്കടത്ത് കേസ്; രണ്ടുപേര്‍ അറസ്റ്റില്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: റഷ്യന്‍ മനുഷ്യക്കടത്ത് കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം കഠിനംകുളം സ്വദേശികളായ അരുണ്‍, പ്രിയന്‍ എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് നിന്നും ഡല്‍ഹി സിബിഐ യൂണിറ്റാണ് ഇവരെ പിടികൂടിയത്.

അഞ്ചുതെങ്ങ് സ്വദേശികളായ പ്രിന്‍സ്, വിനീത്, ടിനു എന്നിവരെയാണ് സെക്യൂരിറ്റി ആര്‍മി ഹെല്‍പ്പര്‍ എന്ന തസ്തികയില്‍ ജോലിയുണ്ടെന്ന് വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത് സംഘം റഷ്യയിലെത്തിച്ചത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് ഇവര്‍ മൂവരും. ഏഴ് ലക്ഷം രൂപവീതം മുടക്കിയാണ് ഇവര്‍ റഷ്യയിലേയ്ക്കുള്ള വിസ തരപ്പെടുത്തിയത്. പലിശക്കാരില്‍ നിന്നും കടം വാങ്ങിയും ലോണെടുത്തുമാണ് ഇവര്‍ക്ക് റഷ്യയ്ക്ക് പോകാനുള്ള പണം സംഘടിപ്പിച്ച് നല്‍കിയതെന്നാണ് വീട്ടുകാര്‍ പറയുന്നത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT