Kerala

മുഖ്യമന്ത്രിയുടെ യാത്രയുടെ വിശദാംശങ്ങൾ പുറത്തുവിടാൻ തയ്യാറാകണം: കെ മുരളീധരൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനം വിവാദമായപ്പോൾ തിരിച്ചുവരവ് നേരത്തെയായി എന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ജൂൺ നാലിന് ശേഷം തിരിച്ചെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ യാത്രകൾ സുതാര്യമാകണം. യാത്രയുടെ വിശദാംശങ്ങൾ പുറത്തുവിടാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും മുരളീധരൻ പറഞ്ഞു.

തൃശ്ശൂരിൽ ടി എൻ പ്രതാപൻ സഹകരിച്ചു. പ്രതാപനുമായി ഒരു പ്രശ്നവുമില്ലെന്ന് മുരളീധരൻ പറഞ്ഞു. വടകരയിൽ കെ കെ ശൈലജ പക്വത കാണിച്ചില്ലെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. അനാവശ്യമായ പ്രസ്താവനകൾ ശൈലജ ടീച്ചർ നടത്തി. ഷാഫി അതിന് മറുപടി പറയുക മാത്രമാണ് ചെയ്തതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT