Kerala

മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ്: മുന്‍ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും സ്വത്തുക്കള്‍ ജപ്തി ചെയ്തു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പത്തനംതിട്ട: മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ നടപടിയുമായി സഹകരണവകുപ്പ്. മുന്‍ പ്രസിഡന്റിന്റേയും മുന്‍ സെക്രട്ടറിയുടേയും വസ്തുവകകള്‍ ജപ്തി ചെയ്തു. മുന്‍പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍, മുന്‍ സെക്രട്ടറി ജോഷ്വാ മാത്യു എന്നിവരുടെ സ്വത്തുക്കളാണ് ജപ്തി ചെയ്തത്. 18 കോടിയുടെ സ്വത്തുക്കളാണ് ജപ്തി ചെയ്തത്.

ബാങ്കില്‍ ഈട് വെച്ച വസ്തുക്കള്‍ ഇവര്‍ കൈമാറ്റം ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് ജപ്തി നടപടിയെന്ന് സഹകരണ വകുപ്പ് വ്യക്തമാക്കി. ബാങ്ക് മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവും മുന്‍ പ്രസിഡണ്ട് ജെറി ഈശോ ഉമ്മനും ബന്ധുക്കളുടെ പേരില്‍ ഉള്‍പ്പെടെ വായ്പ എടുത്തത് കോടികള്‍ തട്ടിയെന്ന് കണ്ടെത്തിയിരുന്നു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT