Kerala

ബിപിസിഎല്ലിലെ എല്‍പിജി ബോട്ടിലിങ് പ്ലാന്റിലെ ഡ്രൈവര്‍മാര്‍ പണിമുടക്കില്‍; സിലിണ്ടർ നീക്കം നിലച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: കൊച്ചി അമ്പലമുഗള്‍ ബിപിസിഎല്ലിലെ എല്‍പിജി ബോട്ടിലിങ് പ്ലാന്റില്‍ ഡ്രൈവര്‍മാരുടെ പണിമുടക്ക്. ഡ്രൈവറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. കൂലി തര്‍ക്കത്തെ തുടര്‍ന്ന് ഡ്രൈവര്‍ ശ്രീകുമാറിനാണ് മര്‍ദ്ദനമേറ്റത്. ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്ലാന്റിലെ ഇരുന്നൂറോളം ഡ്രൈവര്‍മാരാണ് പണിമുടക്കുന്നത്. സമരത്തെ തുടര്‍ന്ന് ഏഴ് ജില്ലകളിലേക്കുള്ള 140ഓളം ലോഡ് സര്‍വീസുകള്‍ മുടങ്ങിയിരിക്കുകയാണ്.

എറണാകുളത്തുനിന്ന് ലോഡുമായി പോയ ഡ്രൈവർ ശ്രീകുമാറിനാണ് മർദ്ദനമേറ്റത്. തൃശൂർ കൊടകരയിലെ സ്വകാര്യ ഏജൻസിയിൽ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ കൂലി തർക്കത്തിനിടെയാണ് ഡ്രൈവർക്ക് മർദ്ദനമേറ്റത്.ഗുരുതര പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ശ്രീകുമാർ. ഇതിൽ പ്രതിഷേധിച്ചാണ് 150 ഓളം ഡ്രൈവര്‍മാര്‍ രാവിലെ മുതല്‍ പണിമുടക്ക് ആരംഭിച്ചത്.

ഡ്രൈവർമാർ പണിമുടക്കിയതോടെ ഏഴു ജില്ലകളിലേക്കുള്ള സിലിണ്ടർ നീക്കം പൂർണ്ണമായും നിലച്ചു. സമരം നീണ്ടാൽ സംസ്ഥാനത്തെ സിലിണ്ടർ വിതരണം അവതാളത്തിലാകും. ലോഡുമായി പോകുന്ന തൊഴിലാളികൾക്ക് മതിയായ സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കാനും ഡ്രൈവർമാരുടെ സംയുക്തസംഘടന തീരുമാനിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT