Kerala

മാർക്സിസ്റ്റുകളെ മാർക്സ് സംഘികളെന്ന് വിളിക്കേണ്ട സാഹചര്യം: എം കെ മുനീർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: ഷാഫി പറമ്പിൽ എത്തിയത് മുതൽ സിപിഐഎമ്മിന്റെ തനിനിറം വടകരയിൽ പുറത്ത് വന്നെന്ന് മുസ്ലിം ലീ​ഗ് നേതാവ് എം കെ മുനീർ. വടകരയിലെ പരമ്പരാഗത രാഷ്ട്രീയ പ്രവർത്തനം അട്ടിമറിക്കുകയും വർഗീയ ധ്രുവീകരണം നടത്തുകയുമാണ് സിപിഐഎം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മാർക്സിസ്റ്റുകളെ മാർക്സ് സംഘികളെന്ന് വിളിക്കേണ്ട നിലയിലേക്ക് സാഹചര്യം മാറിയെന്നും എം കെ മുനീർ വിമർശിച്ചു.

കാഫിർ പ്രയോഗം സിപിഐഎമ്മിൻ്റെ പുതിയ തന്ത്രം മാണെന്നും യുഡിഎഫിന് വർഗീയ പ്രചാരണം നടത്തേണ്ട ആവശ്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൈബർ വിങിൽ പൊലിസുകാരെ ആവശ്യമില്ലാതെ തീറ്റി പോറ്റുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരാഴ്ചക്കുളളിൽ പ്രതികളെ പൊലീസ് കണ്ടെത്തിയില്ലെങ്കിൽ യുഡിഎഫ് ഏറ്റെടുക്കുമെന്നും ഏറ്റെടുക്കാൻ തക്ക കഴിവുള്ളവർ തങ്ങൾക്ക് ഒപ്പം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT