Kerala

സമരം വകവെക്കില്ല, പൊലീസ് പ്രൊട്ടക്ഷനിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ ഗതാഗത വകുപ്പ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും സമരങ്ങൾക്കുമിടെ തീരുമാനത്തിലുറച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നാളെ മുതൽ പുതിയ രീതിയിലുള്ള ടെസ്റ്റ് ആരംഭിക്കുമെന്നാണ് ഗതാഗത മന്ത്രിയുടെ അറിയിപ്പ്. ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ ശക്തമായ ബഹിഷ്കരണ ഭീഷണി നിലനിൽക്കെയാണ് മന്ത്രിയുടെ പ്രഖ്യാപനം. ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിച്ച് സ്ലോട്ട് കിട്ടിയവർ നിർബന്ധമായും ടെസ്റ്റിന് ഹാജരാകണമെന്നും അല്ലാത്ത പക്ഷം ലിസ്റ്റിലെ അടുത്ത പേരിലേക്ക് സ്ലോട്ട് മാറ്റുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.സ്വന്തം വാഹനങ്ങളുമായി എത്തുന്നവര്‍ക്ക് ടെസ്റ്റില്‍ പങ്കെടുക്കാം.

സ്ഥല പരിമിതി മറികടക്കാൻ കെഎസ്ആർടിസിയുടേത് പോലെയുള്ള പൊതു സ്ഥലങ്ങൾ ഉപയോഗപ്പെടുത്താനും ടെസ്റ്റിന് പൊലീസ് സുരക്ഷാ ഉറപ്പ് വരുത്താനും ആർടിഓ മാരോട് മന്ത്രി നിർദേശിച്ചു. മെയ് 2 മുതൽ ഡ്രൈവിംഗ് പരിഷ്കരണ എതിർപ്പ് മൂലം സംസ്ഥാനത്ത് ടെസ്റ്റ് മുടങ്ങിരുന്നു.അതെ സമയം പൊലീസ് പ്രൊട്ടക്ഷനിൽ ടെസ്റ്റ് നടത്താൻ ഗാതാഗത വകുപ്പ് ശ്രമിച്ചാലും തടയുമെന്ന നിലപാടിലാണ് ഡ്രൈവിംഗ് സ്‌കൂൾ സംഘടന പ്രതിനിധികൾ.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

SCROLL FOR NEXT