Kerala

ഷവര്‍മയ്‌ക്കൊപ്പം നല്‍കിയ മുളകിന് നീളം കുറഞ്ഞു; ഹോട്ടല്‍ ഉടമയ്ക്കും മക്കള്‍ക്കും മര്‍ദനം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലപ്പുറം: ഷവര്‍മയ്‌ക്കൊപ്പം നല്‍കിയ മുളകിന് നീളം കുറഞ്ഞതിന് ഹോട്ടല്‍ ഉടമയ്ക്ക് മര്‍ദനം. ഹോട്ടല്‍ ഉടമയ്ക്കും മക്കള്‍ക്കും ജീവനക്കാര്‍ക്കുമാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മലപ്പുറം പുത്തനത്താണിയിലാണ് സംഭവം നടന്നത്.

വയനാട് സ്വദേശി കരീമിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് ആക്രമണമുണ്ടായത്. കരീമിന്റെ മക്കളായ മുഹമ്മദ് ഷബില്‍, അജ്മല്‍ എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കുണ്ട്. സത്താര്‍, മുജീബ്, ജനാര്‍ദ്ദനന്‍, മുഹമ്മദ് ഹനീഫ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് സ്ഥലത്തെത്തി വിവരം ശേഖരിച്ചു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT