Kerala

കെ കെ ശൈലജയ്ക്കെതിരായ ലൈംഗിക പരാമർശം; ഖേദം പ്രകടിപ്പിച്ച് ആർഎംപി നേതാവ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: വടകര എൽഡിഎഫ് സ്ഥാനാർ‌ത്ഥി കെ കെ ശൈലജയ്ക്കെതിരായ ലൈംഗികാധിക്ഷേപ പരാമർശത്തിൽ ഖേ​ദം പ്രകടിപ്പിച്ച് ആ‍ർഎംപി നേതാവ് കെ എസ് ഹരി​ഹരൻ. 'ഇന്ന് വടകരയിൽ നടത്തിയ ഒരു പ്രസംഗത്തിൽ അനുചിതമായ ഒരു പരാമർശം കടന്നുവന്നതായി സുഹൃത്തുക്കളും മാധ്യമപ്രവർത്തകരും എൻ്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. തെറ്റായ ആ പരാമർശം നടത്തിയതിൽ നിർവ്യാജം ഖേദിക്കുന്നു'; ഹരി​ഹരൻ ഫേസ്ബുക്കിൽ കുറിച്ചു.

'ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ, മഞ്ജു വാര്യരുടെ പോൺ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസ്സിലാകും'; എന്നായിരുന്നു ഹരിഹരന്റെ പരാമർശം. ഇത് വിവാദമായതോടെയാണ് ഹരിഹരൻ ഖേ​ദം പ്രകടിപ്പിച്ച് രം​ഗത്തെത്തിയത്. വടകരയിൽ സിപിഐഎം വർഗീയതക്കെതിരെ യുഡിഎഫ് - ആർഎംപി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്റെ പരാമർശം. വീഡിയോ ഉണ്ടാക്കിയതിൽ പി മോഹനന്റെ മകൻ നികിതാസ് ജൂലിയസിന് പങ്കുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. 

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

SCROLL FOR NEXT