Kerala

ബംഗ്ലാദേശിനെതിരായ പരമ്പരയിലെ മിന്നും പ്രകടനം; സജനാ സജീവനും ആശാ ശോഭനയ്ക്കും ഉജ്ജ്വല സ്വീകരണം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ബംഗ്ലാദേശിനെതിരായ ട്വൻ്റി 20 പരമ്പരയിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച് മടങ്ങിയെത്തിയ മലയാളി താരങ്ങൾക്ക് ജന്മനാട്ടിൽ വമ്പിച്ച സ്വീകരണം. സജനാ സജീവനും ആശാ ശോഭനയ്ക്കും തിരുവനന്തപുരം വിമാനത്താവളത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. പരമ്പരയിൽ നന്നായി കളിക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷം താരങ്ങൾ പങ്കുവെക്കുകയും ചെയ്തു.

സില്‍ഹട്ടില്‍ ബംഗ്ലാദേശിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര തൂത്തുവാരിയാണ് ഇന്ത്യൻ വനിതകൾ മടങ്ങിയത്. പരമ്പരയിലെ ആദ്യ മത്സരത്തിലാണ് സജന സജീവൻ അരങ്ങേറുന്നത്. താരത്തിന്റെ അന്താരാഷ്ട്ര അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. മത്സരത്തില്‍ 11 പന്തുകള്‍ നേരിട്ട സജന രണ്ട് ഫോര്‍ ഉള്‍പ്പെടെ 11 റണ്‍സെടുത്തു. പരമ്പരയിലെ നാലാം മത്സരത്തിലാണ് ആശ ശോഭന അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയത്. ആദ്യ മത്സരത്തില്‍ തന്നെ മൂന്നോവര്‍ എറിഞ്ഞ ആശ, 18 റണ്‍സ് വിട്ടുനല്‍കി രണ്ട് വിക്കറ്റ് നേടുകയും ചെയ്തു.

വയനാട് സ്വദേശിയാണ് സജന. ആശ തിരുവനന്തപുരം സ്വദേശിയും. വനിതാ പ്രീമിയർ ലീഗിലെ ഇരുവരുടെയും മിന്നും പ്രകടനമാണ് ഇന്ത്യൻ ടീമിലെത്തിച്ചത്. വരുന്ന മത്സരങ്ങൾക്ക് വേണ്ടിയുള്ള തീവ്ര പരിശീലനത്തിലാണ് ഇരുവരും.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT