Kerala

കരമനയിലെ യുവാവിന്റെ കൊലപാതകം: മറ്റുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: കരമന അഖില്‍ കൊലപാതകത്തിലെ മറ്റു മൂന്നു പ്രതികള്‍ക്കായി അന്വേഷണം ഊര്‍തമാക്കി പൊലീസ്. മൂവര്‍ സംഘം സംസ്ഥാനം കടന്നിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. അതിനിടെ പിടിയിലായ അനീഷിനെ ഇന്ന് ചോദ്യം ചെയ്യും.

അനന്തുവധക്കേസില്‍ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. ഇതിനിടെയാണ് പ്രതികള്‍ ജാമ്യത്തിലിറങ്ങിയത്. അതേസമയം അഖിലിനെ ആക്രമിച്ച മൂന്ന് പേരെയും പൊലീസിന് കണ്ടെത്താനായിട്ടില്ല. പ്രതികള്‍ സംസ്ഥാനം കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളി കളയുന്നില്ല.

അനീഷിലൂടെ മറ്റ് പ്രതികളിലേക്കുള്ള ദൂരം കുറയുമെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാര്‍ സഞ്ചരിച്ച പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിക്കും. കഴിഞ്ഞ 26-ന് പാപ്പനംകോടുള്ള ബാറിലെ തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് വിവരം. ബാറിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

2019-ല്‍ അനന്തുവിനെ ക്രൂരമായി കൊലചെയ്ത സംഘത്തിലുള്ളവര്‍ തന്നെയാണ് അഖിലിന്റെ കൊലക്ക് പിന്നിലും. കൊല്ലപ്പെട്ട അനന്തുവും അഖിലും തമ്മില്‍ ബന്ധമില്ല. കൊല്ലപ്പെട്ട അഖിലിനെതിരെ ക്രിമിനില്‍ കേസുകളില്ല. ബാറിലെ പ്രശ്‌നം തന്നെയാണോ കൊലയ്ക്ക് പിന്നിലെന്നും, മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും പരിശോധിക്കും.

അതിക്രൂര കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രതികള്‍ ഇരുമ്പ് കമ്പി കൊണ്ട് നിരവധി തവണ അഖിലിന്റെ തലയ്ക്കടിക്കുന്നതും, അഖില്‍ മരിച്ചു എന്ന് ഉറപ്പാക്കാന്‍ നിരവധിതവണ കല്ലെടുത്ത് എറിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT