Kerala

ചെമ്പ്ര ട്രക്കിങ്: ഒരു വർഷത്തിനിടെ 16 ലക്ഷം രൂപയുടെ തട്ടിപ്പ്, അന്വേഷണത്തിന് ഉത്തരവിട്ട്‌ വനംവകുപ്പ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വയനാട്: വയനാട് ചെമ്പ്ര വനസംരക്ഷണ സമിതിയിലെ സാമ്പത്തിക തിരിമറിയിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട്‌ വനംവകുപ്പ്. സാ​മ്പ​ത്തി​ക തി​രി​മ​റി​ക്കു പി​ന്നി​ൽ വ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ഇ​ത് ക​ണ്ടെ​ത്താ​ൻ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും നോർത്തേൺ സിസിഎഫ് നിയോഗിച്ച അന്വേഷണ സമിതി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. വനംവിജിലൻസ് എപിസിസിഎഫ് എൽ. ചന്ദ്രശേഖർ ഐഎഫ്എസിന്റെ നേതൃത്വത്തിൽ ഏഴംഗ അന്വേഷണസംഘത്തെയും നിയോഗിച്ചു.

ചെമ്പ്രയിൽ ഒരു വർഷത്തിനിടെ 16 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക റിപ്പോർട്ട്. ചെമ്പ്ര കൊടുമുടിയിലേക്ക് ട്രക്കിങ് സംഘടിപ്പിക്കുന്ന വന സംരക്ഷണ സമിതിയുടെ ഫണ്ടിൽ വൻ വെട്ടിപ്പ് നടന്നുവെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. കീഴ്ജീവനക്കാർക്ക് മാ​ത്രമായി ഇ​ത്ര​യും തു​ക​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ത്താ​ൻ ക​ഴി​യി​​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ഇതിന് പിന്നാലെയാണ് വിശദമായ അന്വേഷണത്തിന് വനവകുപ്പ് നിർദേശിച്ചത്.

ചെമ്പ്ര വനസംരക്ഷണ സമിതി രൂപീകരിച്ച 2008 മുതലുള്ള കണക്കുകൾ മുഴുവനായി പരിശോധിക്കാനാണ് നിർദേശം. തട്ടിപ്പിന് പിന്നിലെ ഗൂഢാലോചനയും പ്രത്യേക സംഘം അന്വേഷിക്കും. ഒരു വർഷത്തിനിടെ 16ലക്ഷം രൂപ ബാങ്കിൽ അടയ്ക്കാതെ ജീവനക്കാർ കൈക്കലാക്കി എന്നാണ് പ്രാഥമിക റിപ്പോർട്ട്. നടപടി ഉണ്ടാകുമെന്ന് ഭയന്ന് ജീവനക്കാർ 16 ലക്ഷം രൂപ തിരിച്ചടച്ചിരുന്നു. ഒരു ദിവസം ഒരു ലക്ഷം രൂപ വരുമാനമുള്ള ചെമ്പ്രയിൽ കോടികളുടെ തിരിമറി നടന്നിട്ടുണ്ട് എന്ന് വനംവകുപ്പിനും മന്ത്രിക്കും പരാതി ലഭിച്ചിരുന്നു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT