Kerala

വീട്ടുവളപ്പിൽ കഞ്ചാവ് വളര്‍ത്തി, നാട്ടുകാര്‍ക്ക് സംശയം തോന്നി; അച്ഛനും മകനും ഉൾപ്പെടെ പിടിയിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഇടുക്കി: വാ​ഗമണ്ണിൽ വീട്ടുവളപ്പിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടിയും കഞ്ചാവും പിടികൂടി. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. വാഗമൺ പാറക്കെട്ട് മരുതുംമൂട്ടിൽ വിജയകുമാർ (58) മകൻ വിനീത് (27), സമീപവാസി വിമൽ ഭവനിൽ വിമൽ (29) എന്നിവരാണ് ഇടുക്കി ഡാൻസാഫ് സംഘത്തിന്‍റെ പിടിയിലായത്. ഡാൻസാഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

വിജയകുമാറിൻ്റെ വീട്ടുവളപ്പിലാണ് കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്. ആറ് കഞ്ചാവ് ചെടിയും ഇവരുടെ പക്കൽ നിന്നും 50 ഗ്രാം കഞ്ചാവുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പ്രതികൾക്ക് കഞ്ചാവ് റാക്കറ്റുമായി ബന്ധമുള്ളതായി പൊലീസ് അറിയിച്ചു.

പല തവണ ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടിരുന്നു. നാട്ടുകാർക്ക് തോന്നിയ സംശയത്തിൽ ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കുറച്ചു നാളുകളായി ഇവർ നിരീക്ഷണത്തിലായിരുന്നു. പല തവണ ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടിരുന്നു.

വാഗമൺ ഇൻസ്പെക്ടർ എം ജി വിനോദ്, എസ്ഐ മാരായ സതീഷ്‌കുമാർ, ബിജു, എ എസ് ഐ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പിടിയിലായ പ്രതികളെ പീരുമേട് കോടതി റിമാൻഡ് ചെയ്തു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT