Kerala

കരിപ്പൂർ ഹജ്ജ് ക്യാമ്പ് വിഭാഗീയ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു, സർക്കാർ ഇടപെടണം: മുസ്‌ലിം ലീഗ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലപ്പുറം: ചിലർ കരിപ്പൂർ ഹജ്ജ് ക്യാമ്പ് വിഭാഗീയ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി. സർക്കാരിന്റെ പൊതു താത്പര്യങ്ങൾക്കും ഹജ്ജിന്റെ വിശാല കാഴ്ചപ്പാടിനുമെതിരായി സംഘടനാതാത്പര്യം മാത്രം മുൻനിർത്തിയാണ് ഹജ്ജ് കമ്മിറ്റി മുന്നോട്ടു പോകുന്നതെന്നും മുസ്‌ലിം ലീഗ് കുറ്റപ്പെടുത്തി.

ഹജ്ജ് ക്യാമ്പിൽ വൊളന്റിയർമാരായി സേവനം അനുഷ്ഠിക്കാൻ ഒരു സംഘടനയിൽ അംഗത്വം ഉള്ളവര്‍ മാത്രം അപേക്ഷിച്ചാൽ മതിയെന്ന തരത്തിൽ സാമൂഹികമാധ്യമം വഴി നിർദേശിക്കുകയും അപേക്ഷാപത്രം വിതരണം നടത്തുകയും ചെയ്തതിനെതിരെയാണ് മുസ്ലിം ലീഗ് രംഗത്തെത്തിയിരിക്കുന്നത്. ഇത്രയും കാലം കക്ഷിരാഷ്ട്രീയം നോക്കാതെ അപേക്ഷ സ്വീകരിച്ച് അഭിമുഖം നടത്തിയുമാണ് വൊളന്റിയർമാരെ തിരഞ്ഞെടുത്തിരുന്നതെന്നും മുസ്‌ലിം ലീഗ് പറഞ്ഞു.

സർക്കാരിന്റെ ഹജ്ജ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഹജ്ജ് കമ്മിറ്റി ഒരു മത സംഘടനയുടെ അനുയായികൾക്ക് മാത്രമായി ചുരുക്കുന്നത് ചരിത്രത്തിലാദ്യമാണ്. വ്യക്തിതാത്പര്യങ്ങളുടെ പേരിൽ സെക്രട്ടറിയെ സ്ഥലംമാറ്റിയതും ദുഷ്ടലാക്കോടെയായിരുന്നു. വിഭാഗീയ പ്രവർത്തനങ്ങൾക്കും കൂട്ടുനിൽക്കാത്തതിനായിരുന്നു സെക്രട്ടറിയെ മാറ്റിയതെന്നും മുസ്‌ലിം ലീഗ് കമ്മിറ്റി ആരോപിച്ചു

സംഘടനാതാത്പര്യം കണക്കിലെടുത്ത് മാത്രമാണ് ഹജ്ജ് കമ്മിറ്റി മുന്നോട്ടു പോകുന്നത്. ഹജ്ജ് ക്യാമ്പുമായി ബന്ധപ്പെട്ട പരിപാടികൾക്ക് ജനപ്രതിനിധികൾ പ്രാധാന്യം നൽകുന്നില്ല. ഇക്കാര്യം ഹജ്ജ് കമ്മിറ്റിയും സർക്കാരും പരിശോധിക്കണം. വിഭാഗീയ പ്രവർത്തനം നടത്തുന്നവർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT