Kerala

പ്രസംഗത്തിൽ ബിസിനസുകാരെ തുടരെ തെറി പറഞ്ഞ് അനില്‍ ബാലചന്ദ്രന്‍; ചോദ്യം ചെയ്ത് കാണികള്‍, കൂകിവിളി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: പ്രസംഗത്തിനിടെ ബിസിനസുകാരെ തെറി പറഞ്ഞ മോട്ടിവേഷന്‍ സ്പീക്കര്‍ അനില്‍ ബാലചന്ദ്രന്റെ പരിപാടി നിര്‍ത്തി വെപ്പിച്ചു. കഴിഞ്ഞ ദിവസം റോട്ടറി ഇന്റര്‍നാഷണല്‍ കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം. അനില്‍ ബാലചന്ദ്രന്‍ ബിസിനസുകാരെ 'തെണ്ടി' എന്ന് വിളിച്ചത് കാണികളെ പ്രകോപിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അനിലിനെ കാണികള്‍ ചോദ്യം ചെയ്യുകയും കൂകി വിളിക്കുകയും ചെയ്തു. പിന്നാലെ സംഘാടകര്‍ ഇടപെട്ട് പരിപാടി നിര്‍ത്തുകയായിരുന്നു.

റോട്ടറി ഇന്റര്‍നാഷണലിന്റെ മെഗാ ബിസിനസ് കോണ്‍ക്ലേവില്‍ 'എന്തുകൊണ്ടാണ് സെയില്‍സ് ക്ലോസ് ചെയ്യാന്‍ പറ്റാത്തത്?' എന്ന വിഷയത്തിലായിരുന്നു അനില്‍ സംസാരിച്ചത്. പ്രസംഗത്തിനിടെ തുടര്‍ച്ചയായി അനില്‍ ബിസിനസുകാരെ തെറി പറയുകയായിരുന്നു. തുടര്‍ന്ന് കാണികള്‍ ഇത് ചോദ്യം ചെയ്തു.

'കസ്റ്റമറുടെ പിറകെ തെണ്ടാന്‍ നിനക്ക് നാണമില്ലേ..' എന്നു പറഞ്ഞായിരുന്നു അനില്‍ ബാലചന്ദ്രന്‍ അധിക്ഷേപം തുടങ്ങിയത്. തുടര്‍ന്ന് ബിസിനസുകാരെ 'തെണ്ടികള്‍' എന്നു വിളിച്ചു. അധിക്ഷേപം തുടര്‍ന്നതോടെ കേട്ടുനിന്നവര്‍ ഇത് ചോദ്യം ചെയ്തു. എന്നാല്‍ അനില്‍ വീണ്ടും ഇത് ആവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് പ്രസംഗം തുടരേണ്ടതില്ലെന്ന് കാണികള്‍ വ്യക്തമാക്കിയതോടെ പ്രസംഗം നിര്‍ത്തിച്ചു. കൂകി വിളിച്ചാണ് കാണികള്‍ അനിലിനെ പുറത്തേക്ക് അയച്ചത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT