Kerala

ബാർ കോഴ വിവാദം: പണം നൽകിയിട്ടില്ലെന്ന് അരവിന്ദാക്ഷൻ; ക്രൈം ബ്രാഞ്ചിന് മൊഴി നൽകി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഇടുക്കി: ബാർ കോഴ ആരോപണങ്ങൾ ചൂട് പിടിക്കുന്നതിനിടെ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി സ്പൈസ് ഗ്രോവ് ഹോട്ടൽ എംഡി അരവിന്ദാക്ഷൻ. ആർ‌ക്കും പണം നൽകിയിട്ടില്ലെന്ന് അരവിന്ദാക്ഷൻ ക്രൈം ബ്രാഞ്ചിനെ അറിയിച്ചു. മുമ്പ് കെട്ടിടം നിർമ്മിക്കാൻ പണം നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ആരും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും അരവിന്ദാക്ഷൻ വ്യക്തമാക്കി.

പണം ആവശ്യപ്പെട്ടുകൊണ്ട് ബാർ ഉടമ അനിമോൻ അയച്ച ശബ്ദസന്ദേശത്തിൽ പണം നൽകിയത് അരവിന്ദാക്ഷൻ മാത്രമാണെന്ന് പറഞ്ഞിരുന്നു. അനിമോന്റെ വാക്കുകൾ ഇപ്പോൾ നിഷേധിച്ചിരിക്കുകയാണ് അരവിന്ദാക്ഷൻ. ബാർ കോഴ ആരോപണത്തിൽ അന്വേഷണം ആരംഭിച്ച ക്രൈെം ബ്രാഞ്ച് മൊഴിയെടുക്കൽ പൂർത്തിയാക്കി ഇടുക്കിയിൽ നിന്ന് മടങ്ങി.

എന്നാൽ പറഞ്ഞത് കൃത്യമായി ഓര്‍മ്മയില്ലെന്നാണ് അനിമോന്‍ ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴി. പണം പിരിക്കാന്‍ സംസ്ഥാന പ്രസിഡന്റ് സമ്മര്‍ദ്ദം ചെലുത്തി. കെട്ടിടം വാങ്ങാന്‍ ഇടുക്കിയില്‍ നിന്ന് 50 ലക്ഷം രൂപ പിരിക്കണമെന്നായിരുന്നു ആവശ്യം. ഇതേത്തുടര്‍ന്നാണ് ശബ്ദരേഖയിട്ടതെന്നും അനിമോന്റെ മൊഴിയിലുണ്ട്.

ഡ്രൈ ഡേ പിന്‍വലിക്കല്‍, ബാര്‍ പ്രവര്‍ത്തന സമയം കൂട്ടല്‍ ഇവ സര്‍ക്കാര്‍ ചെയ്തു തരുമ്പോള്‍ തിരികെ എന്തെങ്കിലും ചെയ്യണം അതിനായി പണപ്പിരിവ് വേണമെന്നായിരുന്നു ബാറുടമ അനുമോന്റെ ശബ്ദ സന്ദേശത്തില്‍ ഉണ്ടായിരുന്നത്. ശബ്ദ സന്ദേശം വിവാദമായതോടെ അനിമോനെ തള്ളി ബാര്‍ ഉടമകളുടെ അസോസിയേഷന്‍ രംഗത്ത് എത്തി. പിന്നാലെ ശബ്ദ സന്ദേശത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാരും രംഗത്തെത്തി. ഇതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് അനിമോനെയും അരവിന്ദാക്ഷനെയുമടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിയത്.

ഇതിനിടെ മദ്യനയ വിവാദത്തിൽ വിശദീകരണവുമായി ചീഫ് സെക്രട്ടറി ഡോ. വി വേണു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മദ്യനയത്തിൽ മാറ്റം വരുത്തുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന ചർച്ചകളെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

അതേസമയം മദ്യ നയത്തിൽ ഉദ്യോഗസ്ഥ തല ചർച്ച നടന്നുവെന്ന് ചീഫ് സെക്രട്ടറി സ്ഥിരീകരിച്ചു. ഡ്രൈ ഡേ വഴി കോടികൾ നഷ്ടമാകുന്നുവെന്ന വിഷയം യോഗങ്ങളിൽ ഉന്നയിക്കപ്പെട്ടിരുന്നു. ചർച്ചകൾ ഉദ്യോഗസ്ഥ തലത്തിൽ മാത്രം നടന്നതാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT