Kerala

മനോജിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണം വേണം; മൃതദേഹവുമായി സ്റ്റേഷന്‍ ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകര്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ആലപ്പുഴ: കായംകുളത്ത് മൃതദേഹവുമായി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകര്‍. ബിജെപി പ്രവര്‍ത്തകന്‍ മനോജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് മനോജിന്റെ മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ കായംകുളം പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചത്.

മനോജിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം, ഉന്നതതല അന്വേഷണം നടത്തണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ കായംകുളം പൊലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്നു.

കായംകുളത്ത് പതിനാലുകാരനെ ക്രൂരമായി മര്‍ദിച്ചതിന് അറസ്റ്റിലായ മനോജ് കുഴഞ്ഞുവീഴുകയായിരുന്നു. പതിനാലുകാരനെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ മനോജിന് ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ ഞായര്‍ വൈകിട്ടായിരുന്നു കൃഷ്ണപുരം കാപ്പില്‍ കിഴക്ക് വി എസ് നിവാസില്‍ ഷാജി ഫാത്തിമ ദമ്പതികളുടെ മകന്‍ ഷാഫിയെ മനോജ് മര്‍ദിച്ചത്. മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റ കുട്ടി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT