Kerala

കെഎസ്ആർടിസി ബസ്സിൽ യുവതിക്ക് പ്രസവം; സഹായവുമായി യാത്രക്കാരും ജീവനക്കാരും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തൃശൂര്‍: പേരാമംഗലത്ത് വച്ച് കെഎസ്ആർടിസിയിൽ യുവതി പ്രസവിച്ചു. അങ്കമാലിയിൽ നിന്ന് തൊട്ടിപാലത്തേക്ക് വരികയായിരുന്ന ബസ് പേരാമംഗലം പൊലീസ് സ്റ്റേഷന് മുന്നിൽ എത്തിയപ്പോൾ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഉടൻ തന്നെ ബസ് തൃശൂ‍‌ർ അമല ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തുമ്പോഴേക്കും യുവതി പ്രസവിക്കുകയായിരുന്നു.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അറിയിച്ചു. തിരുനാവായ സ്വദേശിയായ യുവതി പെൺകുഞ്ഞിനാണ് ജന്മം നൽകിയത്. പന്ത്രണ്ടരയോടെയായിരുന്നു സംഭവം. 37കാരിയായ സെറീന ബസിൽ വച്ച് യുവതിയുടെ പ്രസവമെടുത്ത് സഹായിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

SCROLL FOR NEXT