Kerala

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസ്; സിപിഐഎം ഏരിയാ സെക്രട്ടറിയെ ചോദ്യം ചെയ്തു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ആലപ്പുഴ: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സിപിഐഎം കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി എസ് രാധാകൃഷ്ണനെ ചോദ്യം ചെയ്തു. കണ്ണൂര്‍ സ്വദേശിയായ വ്യവസായി പി വി അഭിഷേകിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ഗുണ്ടകളുമായി ബന്ധമുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. ഗുണ്ടകളുമായും പരാതിക്കാരനുമായും എരിയ സെക്രട്ടറി ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ പൊലിസിന് ലഭിച്ചിരുന്നു.

ഈ മാസം 11നാണ് കണിച്ചുകുളങ്ങര ജങ്ങ്ഷനില്‍ വെച്ച് അഭിഷേകിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും കാര്‍ അടിച്ച് തകര്‍ക്കുകയും ചെയ്തത്. അക്രമത്തിനിരയായ അഭിഷേക് ആദ്യം പരാതി നല്‍കിയെങ്കിലും മാരാരിക്കുളം പൊലിസ് നടപടി എടുത്തില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഒടുവില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇടപെടല്‍ വന്നപോഴാണ് രണ്ടാഴ്ചക്ക് ശേഷം പ്രതി സല്‍പുത്രന്‍ എന്ന് വിളിക്കുന്ന അനൂപിനെ അറസ്റ്റ് ചെയ്തത്. അതുവരെ അനൂപും കൂട്ടാളികളും സിപിഐഎം ഏരിയാ സെക്രട്ടറിയുടെ സംരക്ഷണ ത്തിലായിരുന്നു എന്നാണ് ആക്ഷേപം. സാമ്പത്തിക തർക്കമാണ് പിന്നില്‍.

കേസ് ഒത്തുതീര്‍പ്പാക്കുന്നതിനായി പരാതിക്കാരനായ അഭിഷേകിനെ ഏരിയ സെക്രട്ടറി വിളിച്ചിരുന്നു. ആരോപണം നേരിടുന്ന ഏരിയ സെക്രട്ടറി പ്രതിയേയും പരാതിക്കാരനെയും ഫോണില്‍ ബന്ധപ്പെട്ടതായി പൊലിസും സ്ഥിരീകരിക്കുന്നു. ജില്ലാ പൊലിസ് മേധാവി നേരിട്ട് സ്റ്റേഷനിലെത്തി കേസ് പട്ടണക്കാട് പൊലിസിന്‌ കൈമാറിയശേഷമാണ് പ്രതി അനൂപിനെ അറസ്റ്റ്‌ചെയ്തത്.പരാതിക്കാരനും ഏരിയ നേതാവും പരിചയക്കാരായത് കൊണ്ടാണ് ഫോണില്‍വിളിച്ചിട്ടുണ്ടാവുക എന്നാണ് ജില്ലാ സെക്രട്ടറിയുടെ വിശദീകരണം.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT