Kerala

ഡോ സെബാസ്റ്റ്യൻ പോളിൻ്റെ ഭാര്യ ലിസമ്മ അഗസ്റ്റിൻ അന്തരിച്ചു; സംസ്കാരം നാളെ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

എറണാകുളം: സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷൻ അംഗവും റിട്ട ജില്ലാ സെഷൻസ് ജഡ്ജിയുമായിരുന്ന ലിസമ്മ അഗസ്റ്റിൻ അന്തരിച്ചു. മുൻ ലോക്‌സഭാംഗവും നിയമസഭാംഗവും സിപിഐഎം സഹയാത്രികനും മാധ്യമവിമർശകനമായ ഡോ സെബാസ്റ്റ്യൻ പോളിൻ്റെ ഭാര്യയാണ്. 74 വയസ്സായിരുന്നു. ഇന്നലെ രാത്രി 11.40 നായിരുന്നു അന്ത്യം. എറണാകുളം പ്രോവിഡൻസ് റോഡിൽ മൂഞ്ഞപ്പിള്ളി കുടുംബാംഗമാണ്. കാസർഗോഡ് ഭീമനടിയിൽ പരേതനായ അഗസ്റ്റിൻ പാലമറ്റത്തിൻ്റെയും പരേതയായ അനസ്താസിയയുടെയും മകളാണ്.

1985ൽ കാസർഗോട് മുൻസിഫായി ലിസമ്മ അഗസ്റ്റിൻ ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ചു. സബ് ജഡ്ജി, ജില്ലാ ജഡ്ജി, മോട്ടോർ ആക്സിഡൻറ് ക്ളെയിംസ് ട്രിബൂണൽ, നിയമവകുപ്പിൽ ജോയിൻറ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാർഷികാദായ നികുതി വിൽപന നികുതി അപ്പലേറ്റ് ട്രിബ്യൂണലിൽ ചെയർപേഴ്സണും ചെന്നൈയിലെ കമ്പനി ലോ ബോർഡിൽ ജുഡീഷ്യൽ അംഗവും ആയിരുന്നു. പോൾസ് ലോ അക്കാദമിയുടെ ഡയറക്ടറും ഹൈക്കോടതി ആർബിട്രേറ്ററുമായിരുന്നു. ക്രിമിനോളജിയുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങൾ ലിസമ്മ രചിച്ചിട്ടുണ്ട്. അതിൽ ഒന്നാണ് ഫോറം വിക്റ്റിം. സംസ്കാരം നാളെ രാവിലെ എറണാകുളം സെമിത്തേരിമുക്കിലെ സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ സെമിത്തേരിയിൽ വെച്ച് നടക്കും.

മക്കൾ: ഡോൺ സെബാസ്റ്റ്യൻ (മാധ്യമപ്രവർത്തകൻ. നോർവേ), റോൺ ബാസ്റ്റ്യൻ (ഹൈക്കോടതി അഭിഭാഷകൻ), ഷോൺ സെബാസ്റ്റ്യൻ (മാധ്യമപ്രവർത്തകൻ/ ഡോക്യുമെൻഡറി സംവിധായകൻ), മരുമക്കൾ ഡെൽമ ഡൊമിനിക് ചാവറ (ട്രിഗ്, നോർവേ), സബീന പി ഇസ്മെയിൽ (ഗവൺമെൻറ് പ്ളീഡർ, ഹൈക്കോടതി)

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT