Kerala

ലക്ഷങ്ങൾ വില വരുന്ന പോത്തുകളെ മോഷ്ടിച്ചു; ഒരാഴ്ചക്കുള്ളിൽ യുവാവ് പൊലീസ് പിടിയിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വയനാട്: വയനാട് സുൽത്താൻ ബത്തേരിയിൽ നിന്ന് ഒന്നര ലക്ഷത്തോളം വില വരുന്ന മൂന്ന് പോത്തുകളെ മോഷ്ടിച്ച യുവാവ് പൊലീസ് പിടിയിൽ. മൂലങ്കാവ് സ്വദേശി ചോമ്പാളന്‍ വീട്ടില്‍ മജീദിനെയാണ് ബത്തേരി എസ് ഐ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച പിടികൂടിയത്.

മൂലങ്കാവ് വട്ടുവാടിയിൽ താമസിക്കുന്ന മുനീറിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് പോത്തുകളെയാണ് കഴിഞ്ഞ 25ന് രാത്രി മജീദ് മോഷ്ടിച്ചത്. മോഷ്ടിച്ച പോത്തുകളെ മജീദ് തൊട്ടില്‍പ്പാലത്തെത്തിച്ച് 50,000 രൂപയ്ക്ക് വില്‍ക്കുകയായിരുന്നു.

എസ് സി പി ഒ രജീഷ്, സിപിഒമാരായ അജ്മല്‍, വരുണ്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശാസ്ത്രിയാന്വേഷണം നടത്തിയുമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT