Kerala

തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് ഓടിയ വാഹനങ്ങള്‍ക്ക് ഡീസല്‍ കാശ് പോലും നൽകിയില്ല; പരാതിയുമായി ഉടമകള്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കാസർകോട്: തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് ഓടിയ വാഹനങ്ങള്‍ക്ക് ഡീസല്‍ കാശ് പോലും ലഭിച്ചില്ലെന്ന് ഉടമകള്‍. 30,000 മുതല്‍ 50,000 രൂപ വരെയാണ് ഓരോ വാഹനത്തിനും ഓട്ടക്കൂലി ലഭിക്കാനുള്ളത്. വോട്ടെടുപ്പ് കഴിഞ്ഞ് മാസം ഒന്ന് കഴിയുമ്പോളും പണം എന്നുനല്‍കുമെന്ന ഉറപ്പ് പോലും വാഹനം എടുത്ത പൊലീസോ ആര്‍ടിഒയോ ഉടമകള്‍ക്ക് നല്‍കുന്നില്ല. പൊലീസും ആര്‍ടിഒയും നിര്‍ബന്ധിച്ചാണ് വാഹനം തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഉപയോഗിച്ചതെന്ന് കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ ആരോപിച്ചു.

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പുറമെ ഏഴായിരത്തിലേറെ വാഹനങ്ങളാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഉപയോഗപ്പെടുത്തിയത്. കാസര്‍കോട് ജില്ലയില്‍ മാത്രം 400ലേറെ വാഹനങ്ങളെ നിയോഗിച്ചു. ഉദ്യോഗസ്ഥരുടെ ഉറപ്പില്‍ കന്യാകുമാരിക്കും തിരുപ്പൂരിലേക്കും വരെ വാഹനങ്ങള്‍ ഓടി. ഡീസല്‍ കാശ് പോലും നല്‍കിയില്ല. ഉടമകളുടെ കയ്യിലെ കാശ് തീര്‍ന്നതോടെ ദൂരെ ദിക്കില്‍ അകപ്പെട്ട വാഹനങ്ങള്‍ക്ക് 5,000 രൂപയാണ് നല്‍കിയത്. പിന്നെയും രണ്ടാഴ്ചയോളം വാഹനം ഓടിയിട്ടും പണം നല്‍കിയില്ലെന്നാണ് ആരോപണം.

പണം എന്ന് ലഭിക്കുമെന്ന ചോദ്യത്തിന് അധികൃതര്‍ കൈ മലര്‍ത്തുകയാണ്. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന പണം വിതരണം ചെയ്യുന്നതിലെ സാങ്കേതിക തടസ്സം എന്തെന്ന് ചോദ്യത്തിന് പൊലിസോ തിരഞ്ഞെടുപ്പ് കമ്മീഷനോ മറുപടി പറയുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഒരാഴ്ചയ്ക്കകം തന്നെ പണം കൈമാറിയിരുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടി എടുത്ത സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ക്കുള്‍പ്പടെ പ്രതിഫലം നല്‍കിയിട്ടില്ലെന്നും പരാതി ഉയർന്നിരുന്നു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT