Kerala

കനത്ത മഴ: കോഴിക്കോടും ഇടുക്കിയിലും ഉരുൾപൊട്ടൽ; വൻ നാശനഷ്ടം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: കനത്ത മഴയിൽ കൂരാച്ചുണ്ട് കരിയാത്തൻപാറയിൽ ഉരുൾപൊട്ടൽ. ഇരുപത്തെട്ടാംമൈൽ സ്വദേശി മുജീബിന്റെ കോഴിഫാം തകർന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയായിരുന്നു മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിഞ്ഞ് മീറ്ററുകളോളം താഴേക്ക് വരികയും വ്യാപകമായ കൃഷിനാശം ഉണ്ടാവുകയും ചെയ്തു.

പ്രദേശത്തെ വീടുകള്‍ക്ക് ഭീഷണിയുണ്ടെന്ന് ജനങ്ങള്‍ പറയുന്നു. 1500 കോഴി കൂടുകൾ നശിച്ചു പോയി. ഉപയോ​ഗിക്കാൻ പറ്റാതെ ഉപയോ​ഗ ശൂന്യമായിരിക്കുകയാണ് എന്ന് കോഴിഫാം ഉടമ മുജീബ് പറഞ്ഞു. ഉരുൾപൊട്ടലിൽ 200 കവുങ്ങുകളും നശിച്ചു പോയി.

അതേസമയം ഇടുക്കി പൂച്ചപ്രയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം ഉണ്ടായി. രണ്ടു വീടുകൾക്ക് കേടുപാട് സംഭവിച്ചു. വീട്ടിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഏക്കർ കണക്കിന് കൃഷിയാണ് ഉരുൾപൊട്ടലിൽ നശിച്ചത്. വലിയ പാറക്കല്ലുകൾ ജനവാസ മേഖലയിലേക്ക് ഉരുണ്ടുവന്നു. വലിയ രീതിയിലുള്ള നാശനഷ്ടമാണ് ഇന്നലെ ഉണ്ടായ കനത്തമഴയില്‍ ഇടുക്കിയുടെ പല ഭാ​ഗങ്ങളിലും ഉണ്ടായത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT