Kerala

ബാർ കോഴയിൽ ജുഡീഷ്യൽ അന്വേഷണം വേണം; സമരത്തിന് യുഡിഎഫ്, ജൂൺ 12ന് നിയമസഭാ മാർച്ച്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ബാർക്കോഴയിൽ സമരത്തിനൊരുങ്ങി യുഡിഎഫ്. ജൂൺ 12 ന് യുഡിഎഫ് നിയമസഭാ മാർച്ച് നടത്തും. ബാർക്കോഴയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് യുഡിഎഫ് ആദ്യം മുതൽ ആവശ്യപ്പെടുന്നത്. നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ നിലപാട് സ്വീകരിക്കുമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.

ബാർക്കോഴ ആരോപണത്തിൽ ക്രൈംബ്രാഞ്ചിന് നിഷ്പക്ഷ അന്വേഷണം പറ്റില്ലെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ ആവർത്തിച്ചു. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ബാറുടമകൾക്ക് ഉറപ്പ് നൽകാൻ ആർക്കും കഴിയില്ല. പണപ്പിരിവിൻ്റെ ഗുണഫലം സിപിഐഎമ്മിനാണെന്നും എം എം ഹസ്സൻ പറഞ്ഞു.

വിദേശത്തുനിന്ന് സ്വ‌ർണം കടത്തിയതിന് ശശി തരൂരിന്റെ സ്റ്റാഫ്‌ അറസ്റ്റിലായ സംഭവത്തിൽ ശശി തരൂർ ആ വാർത്ത കേട്ട് ഞെട്ടുകയായിരുന്നുവെന്നാണ് എം എം ഹസ്സന്റെ പ്രതികരണം. പിഎ സ്ഥാനത്തുനിന്ന് അയാളെ മാറ്റിയാതാണ്. തരൂരിന് ഇതുമായി ബന്ധമില്ല. കേരളത്തിലെ സ്വർണക്കടത്ത് വേറെ കാര്യമാണ്. തരൂരിനെയും മുഖ്യമന്ത്രിയെയും യോജിപ്പിച്ച് പറയാൻ പാടില്ല. സ്വർണ്ണക്കടത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണെന്നും എം എം ഹസ്സൻ ആരോപിച്ചു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT