Kerala

വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ 4 സമ്പൂര്‍ണ്ണ ഡ്രൈ ഡേ; ബിവറേജും ബാറും തുറക്കില്ല

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ നാല് സംസ്ഥാനത്ത് ഡ്രൈ ഡേ. ഈ ദിവസം സംസ്ഥാനത്തെ മുഴുവന്‍ മദ്യ വില്‍പ്പന ശാലകളും അടഞ്ഞുകിടക്കും. സമാധാന അന്തരീക്ഷം നിലനിര്‍ത്തുകയെന്നതടക്കമുള്ളവ മുന്‍നിര്‍ത്തിയാണ് ചൊവ്വാഴ്ചയിലെ മദ്യനിരോധനം.

നേരത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തില്‍ രണ്ട് ദിവസം മദ്യനിരോധനമുണ്ടായിരുന്നു. സംസ്ഥാനത്തെ എല്ലാ ബാറുകളും ബെവ്‌കോ ഷോപ്പുകളും 48 മണിക്കൂര്‍ അടച്ചിട്ടിരുന്നു. വോട്ടെടുപ്പിന് മുമ്പായി ഏപ്രില്‍ 24ന് വൈകിട്ട് അടച്ചിട്ട് വൈകിട്ട് ആറ് മണിക്ക് അടച്ചിട്ട മദ്യ വില്‍പ്പനശാലകള്‍ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം 26ന് വൈകിട്ട് ആറ് മണിക്കാണ് തുറന്നത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT