Kerala

ഫലം ടിവിയിൽ കാണണ്ട,പാർട്ടി ആസ്ഥാനങ്ങളിലെത്തണം; പ്രവർത്തകർക്ക് നിർദേശം നൽകി കോൺ​ഗ്രസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂ‍ഡൽഹി: വോട്ടെണ്ണൽ ദിവസം വീട്ടിലിരുന്ന് ടി വിയിൽ ഫലം കാണുന്നതിന് പകരം പാർട്ടി ആസ്ഥാനങ്ങളിലെത്താൻ പ്രവർത്തകർക്ക് നിർദേശം നൽകി കോൺ​ഗ്രസ് നേതൃത്വം. വോട്ടെണ്ണലിൽ ഉണ്ടാകുന്ന ക്രമക്കേടുകൾ തടയാൻ കോൺ​ഗ്രസ് പ്രവർത്തകർ ഡി സി സി, പി സി സി ആസ്ഥാനങ്ങളിൽ സജ്ജരായിരിക്കണമെന്ന് കോൺ​ഗ്രസ് സംസ്ഥാനങ്ങളുടെ ചുമതലയുള്ളവർക്ക് നിർദേശം നൽകി.

കോൺ​ഗ്രസിൻ്റെ ഓഫീസുകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും വോട്ടെണ്ണലിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവിടേക്ക് പ്രവർത്തകരെ എത്തിക്കാനുള്ള വാഹന സൗകര്യം ഒരുക്കണമെന്നും പാർട്ടി നിർദേശം നൽകി.

വോട്ടെണ്ണൽ വിലയിരുത്താൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന മോണിറ്ററിങ് സെന്റർ ഡൽഹിയിൽ പ്രവർത്തിക്കും. ഏതെങ്കിലും വോട്ടെണ്ണൽ കേന്ദ്രത്തിൽ സംശയാസ്പദമായ വല്ലതും സംഭവിച്ചാൽ ഫോണിൽ റെക്കോഡ് ചെയ്ത് ആ വീഡിയോ അടിയന്തിരമായി +91 7982839236 എന്ന ഹെൽപ് ലൈൻ നമ്പറിലേക്ക് അയക്കണം. വോട്ടെണ്ണലിലെ പൊരുത്തക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ +91 9560822897 എന്ന നമ്പറിലേക്കും അയക്കാം. ക്രമക്കേടുകൾ തടയാൻ അഭിഭാഷകരെ സജ്ജരാക്കി നിർത്തിയിട്ടുണ്ടെന്നും കോൺഗ്രസ് വാർത്താകുറിപ്പിൽ അറിയിച്ചു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT