Kerala

മാസപ്പടി കേസ്; അന്വേഷണം നിരസിച്ചതിനെതിരായ മാത്യു കുഴല്‍നാടന്റെ ഹര്‍ജി ഹൈക്കോടതി മാറ്റിവെച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: മാസപ്പടി കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി ഹൈക്കോടതി. ഇന്ന് പരിഗണിക്കേണ്ടിയിരുന്ന ഹര്‍ജി ഈ മാസം പതിനെട്ടിലേക്കാണ് മാറ്റിയത്. സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് മാറ്റിയത്.

മാത്യു കുഴല്‍നാടന്റെ ഹര്‍ജി ഗിരീഷ് ബാബുവിന്റെ ഹര്‍ജിക്കൊപ്പം പരിഗണിക്കും. റിവിഷന്‍ പെറ്റിഷനുകള്‍ ഒരുമിച്ച് പരിഗണിക്കാനാണ് ഹൈക്കോടതിയുടെ തീരുമാനം. മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവര്‍ക്കെതിരെ അന്വേഷണം നിരസിച്ച വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

തെളിവുകള്‍ കൃത്യമായി പരിശോധിക്കാതെയാണ് ഹര്‍ജി തള്ളിയതെന്നും മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിനാല്‍ അത് രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ലെന്നും ഹര്‍ജിയിലുണ്ട്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT