Kerala

ആലപ്പുഴയിൽ വിരിയുമോ താമര? മത്സരം ശോഭയും കെസിയും തമ്മിൽ, ആരിഫ് പിന്നില്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ആലപ്പുഴ: കേരളത്തിൽ സിപിഐഎമ്മിനുള്ള ഒരേ ഒരു സിറ്റിങ് സീറ്റിൽ ഇത്തവണ താമര വിരിയുമോ? എല്ലാ കണ്ണുകളും ആലപ്പുഴയിലേക്കാണ്. എൽഡിഎഫിന്റെ സിറ്റിങ് എംപി എ എം ആരിഫും യുഡിഎഫിന്റെ ദേശീയ മുഖം കെ സി വേണു​ഗോപാലും ബിജെപിയുടെ ശോഭാ സുരേന്ദ്രനും മത്സരിക്കുന്ന മണ്ഡലത്തില്‍ ഫലം മാറിമറിയുകയാണ്.

വോട്ടെണ്ണല്‍ പുരോ​ഗമിക്കുമ്പോൾ കെ സി വേണു​ഗോപാലും ശോഭാ സുരേന്ദ്രനും തമ്മിലാണ് മത്സരം. ഒരു ഘട്ടത്തിൽ ശോഭ ലീഡ് നിലനിർത്തിയെങ്കിലും ഇപ്പോൾ കെ സിയുടെ മുന്നേറ്റമാണ് കാണുന്നത്. 11,122 വോട്ടുകൾക്കാണ് കെ സി മുന്നിട്ട് നിൽക്കുന്നത്. അപ്പോഴും രണ്ടാം സ്ഥാനത്ത് ശോഭാ സുരേന്ദ്രൻ തുടരുന്നുണ്ട്.

എ എം ആരിഫിന് 445970 വോട്ടുകളാണ് 2019 ലെ തിരഞ്ഞെടുപ്പിൽ ലഭിച്ചത്. യുഡിഎഫിന്റെ ഷാനിമോള്‍ ഉസ്മാന്‍ 435496 വോട്ടും കെ എസ് രാധാകൃഷ്ണന്‍ 187729 വോട്ടുമാണ് നേടിയിരുന്നു. 10474 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ആരിഫിന്റെ വിജയം.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT