Kerala

ചരിത്രപരമായ ഭൂരിപക്ഷം,ഉത്തരവാദിത്തം നിറവേറ്റുക എന്നതാണ് ദൗത്യം: ഹൈബി ഈഡൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചത് ചരിത്രപരമായ ഭൂരിപക്ഷമാണെന്ന് എറണാകുളം യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ. വലിയ ഉത്തരവാദിത്തമാണ് ലഭിച്ചിരിക്കുന്നത്. ഉത്തരവാദിത്തം നിറവേറ്റുക എന്നതാണ് ദൗത്യമെന്നും ഹൈബി ഈഡൻ പറഞ്ഞു. വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറയുകയും ചെയ്തു.

ഐക്യ ജനാധിപത്യമുന്നണി ഒറ്റക്കെട്ടായി പ്രവർത്തിച്ചു. തന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനം വിലയിരുത്തി. അന്തിമ റിസൾട്ട് വന്നിട്ടില്ലെങ്കിൽ പോലും ഇൻഡ്യ മുന്നണിയുടെ പ്രകടനം നല്ല സൂചനയാണന്നും ഹൈബി ഈഡൻ പറഞ്ഞു.

കേരളത്തിലെ ബിജെപി അക്കൗണ്ട് പിടിച്ചെടുക്കുന്നതിലും ഹൈബി ഈഡൻ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ദിവസം തന്നെ ചില ദുസൂചനകൾ പുറത്തുവന്നിരുന്നു. സിപിഐഎം - ബിജെപി നേതാക്കൾ നടത്തിയ രഹസ്യ ചർച്ച ഫലം കണ്ടു എന്നുവേണം വിലയിരുത്താൻ. ഇത് ഏറെ പ്രയാസം നൽകുന്ന കാര്യമാണെന്നും ഹൈബി ഈഡൻ പറഞ്ഞു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT