Kerala

സ്വർണവില കുറയുന്നത് തുടരുന്നു; ഇന്നും കുറഞ്ഞു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് തുടർച്ചയായി സ്വ​ര്‍​ണ​വി​ല വീണ്ടും കു​റ​ഞ്ഞു. പ​വ​ന് 160 രൂ​പ​യും ഗ്രാ​മി​ന് 20 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 53,280 രൂ​പ​യും ഗ്രാ​മി​ന് 6,660 രൂ​പ​യുമായി കുറഞ്ഞു.

ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. ചൊവ്വാഴ്ച 53440 രൂപയായിരുന്നു സ്വർണവില. മാര്‍ച്ച് 29-ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍' സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിശ്ചയിക്കുന്നത്.

ഓരോ ദിവസത്തെയും ഡോളര്‍ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, മുംബൈയില്‍ ലഭ്യമാകുന്ന സ്വര്‍ണത്തിന്റെ നിരക്കുകള്‍ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വര്‍ണവില ഇവര്‍ നിശ്ചയിക്കുന്നത്.

ആ​ഗോ​ള വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ​വി​ല ഉ​യ​രു​ക​യാ​ണ്. 24 മ​ണി​ക്കൂ​റി​നി​ടെ ആ​ഗോ​ള സ്വ​ര്‍​ണ​വി​ല​യി​ല്‍ 0.35 ശ​ത​മാ​നം വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി. സ്വര്‍ണം ഔ​ണ്‍​സി​ന് 2,337.57 ഡോ​ള​റി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 30 ദി​വ​സ​ത്തി​നി​ടെ ആ​ഗോ​ള സ്വ​ര്‍​ണ​വി​ല​യി​ല്‍ 0.60 ശ​ത​മാ​നം (13.83 ഡോ​ള​ര്‍) വ​ര്‍​ധ​ന​യാ​ണു​ണ്ടാ​യ​ത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT