Kerala

മുതിര്‍ന്ന സിപിഐഎം നേതാവ് കെ എസ് ശങ്കരൻ അന്തരിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തൃശ്ശൂര്‍: സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവ് കെ എസ് ശങ്കരന്‍ അന്തരിച്ചു. 89 വയസായിരുന്നു. തൃശ്ശൂര്‍ വേലൂര്‍ സ്വദേശിയാണ്. കേരളത്തിലെ കര്‍ഷക തൊഴിലാളി സമരത്തിന്റെ മുന്നണി പോരാളിയായിരുന്നു അദ്ദേഹം.

ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ നെഞ്ച് വേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് പറവൂരിലുള്ള മകളുടെ വീട്ടിലായിരുന്നു അദ്ദേഹം.

ഭൗതീക ശരീരം ഉച്ചയ്ക്ക് മൂന്ന് മണിവരെ വേലൂരിലെ വസതിയിലും തുടര്‍ന്ന് രണ്ടര വരെ സിപിഐഎമ്മിന്റെ വടക്കാഞ്ചേരി ഏരിയ കമ്മറ്റി ഓഫീസിലും പൊതു ദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് ഐവര്‍ മഠത്തില്‍ സംസ്‌കാരം.

വേലൂര്‍ പഞ്ചായത്ത് മെമ്പറായി അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.നിരവധി ജനകീയ, വിപ്ലവ സമരങ്ങള്‍ക്ക് നേതൃത്വവും നല്‍കിയിട്ടുണ്ട്. കര്‍ഷക തൊഴിലാളി യൂണിയന്റെ സംസ്ഥാന കമ്മിയംഗം, ജില്ലാ പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, സിപിഐഎം വടക്കാഞ്ചേരി ഏരിയ കമ്മറ്റി സെക്രട്ടറി, തൃശ്ശൂര്‍ ജില്ലാ കമ്മറ്റിയംഗം എന്നീ നിലകളില്‍ ദീര്‍ഘ കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന കമ്മറ്റി അംഗമായിരുന്ന കെ.വി.പുഷ്പയാണ് ഭാര്യ. ദേശാഭിമാനിയില്‍ ജോലി ചെയ്യുന്ന ഒലീന, ഷോലിന, ലോഷിന എന്നിവര്‍ മക്കളാണ്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT