Kerala

പന്നിയിറച്ചിവില ഇനിയും കൂടും; കിലോയ്ക്ക് 500 രൂപ കടന്നേക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് പന്നിയിറച്ചിയുടെ വില ഇനിയും കൂടാൻ സാധ്യത. സംസ്ഥാനത്ത് ഉപഭോഗത്തിനനുസരിച്ചുള്ള പന്നിയിറച്ചി ലഭ്യതയില്ല. ഇതിന് പുറമെ ആഫ്രിക്കൻ പന്നിപ്പനി വ്യാപിക്കുക കൂടി ചെയ്താല്‍ പന്നിയുടെ ലഭ്യതയിൽ വലിയ കുറവുണ്ടാകും.

അതിർത്തി കടന്നുള്ള പന്നിവരവിനുള്ള നിരോധനം മെയ് 15 മുതൽ മാറ്റിയിരുന്നു. ഈ സാഹചര്യത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പന്നിവരവ് തുടങ്ങിയിരിക്കുകയാണ്. എന്നാൽ കൂട്ടത്തോടെ സംസ്ഥാനത്തേക്ക് എത്തിക്കുന്ന പന്നികളില്‍ ആഫ്രിക്കൻ പന്നിപ്പനി പിടിപെട്ടവയുമുണ്ടോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

ലഭ്യതക്കുറവുണ്ടായാല്‍ വില ഇനിയും കൂടും. നിലവിൽ പന്നിയിറച്ചിക്ക് കിലോയ്ക്ക് 400 രൂപയാണ് വില. ഇത് 500 രൂപയാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT