സണ്ണി ലിയോണിന്റെ നൃത്ത പരിപാടിക്ക് അനുമതി നിഷേധിച്ച് കേരള സർവകലാശാല; പ്രതിഷേധം

സർവ്വകലാശാല വിസി ആണ് പരിപാടി നടത്തുന്നതിന് വിലക്കേർപ്പെടുത്തിയത്

തിരുവനന്തപുരം: പ്രശസ്ത ബോളിവുഡ് നടി സണ്ണി ലിയോണിന്റെ നൃത്തപരിപാടിക്ക് അനുമതി നിഷേധിച്ച് കേരള സർവ്വകലാശാല. സർവ്വകലാശാല ക്യാമ്പസിലെ എഞ്ചിനീയറിംഗ് കോളേജിൽ ജൂലൈ 5നായിരുന്നു പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ സർവ്വകലാശാല വിസി ആണ് പരിപാടി നടത്തുന്നതിന് വിലക്കേർപ്പെടുത്തിയത്.

പുറത്തു നിന്നുള്ളവരുട സംഗീത പരിപാടികൾക്കുള്ള സർക്കാർ വിലക്ക് ഉന്നയിച്ചാണ് നടപടി. കുസാറ്റിലെ അപകടത്തിനു ശേഷം ഇത്തരം പരിപാടികൾക്കുള്ള വിലക്ക് ശക്തമാക്കി സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ സർക്കാർ ഉത്തരവിനെ അടിസ്ഥാനമാക്കിയല്ല വിസിയുടെ വിലക്കെന്നും പ്രത്യേക താൽപര്യമാണ് കാരണമെന്നും ആരോപിച്ച് വിദ്യാർത്ഥികൾ രംഗത്തെത്തി.

To advertise here,contact us