Kerala

വല്ലാര്‍പാടത്ത് വന്‍ അരിക്കടത്ത്; പിടികൂടിയത് ഒരു കോടി രൂപയുടെ അരി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലൂടെ വന്‍ അരിക്കടത്ത്. മൂന്ന് കണ്ടെയിനറുകളിലായി കടത്തിയ ഒരു കോടി രൂപയുടെ അരിയാണ് പിടിച്ചെടുത്തത്. കസ്റ്റംസ് ഇന്റലിജന്‍സാണ് അരിക്കടത്ത് പിടിച്ചത്. ഉപ്പ് എന്ന വ്യാജേനെയായിരുന്നു വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വഴി അരി കടത്തിയത്.

കയറ്റുമതിക്ക് നിരോധനമുള്ള അരിയാണ് കടത്താന്‍ ശ്രമിച്ചത്. യുകെയിലേക്കായിരുന്നു അരി കടത്താനിരുന്നത്. തമിഴ്‌നാട്ടിലെ ഒരു സ്ഥാപനത്തിന്റേതാണ് പിടികൂടിയ കണ്ടെയ്‌നറുകള്‍. ഒരു മാസത്തിനിടെ മാത്രം പത്തോളം കണ്ടെയ്‌നര്‍ അരിയാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. മൂന്ന് കോടിയോളം രൂപയുടെ അരി നേരത്തെ കസ്റ്റംസ് പിടിച്ചിരുന്നു.

സെക്രട്ടറിയേറ്റിലെ ആക്രിക്കടത്ത്; താല്‍ക്കാലിക ജീവനക്കാരനെ നിയമിച്ചത് ഭരണാനുകൂല സംഘടനാ നേതാവ്

ഭൂമി വില്‍പ്പന വിവാദം; ഷെയ്ക് ദര്‍വേസ് സാഹിബിനെതിരെ ആഭ്യന്തര വകുപ്പ് അന്വേഷണം

നീറ്റ്, നെറ്റ് ക്രമക്കേടിൽ ഡിവൈഎഫ്ഐ മാർച്ച്; ബാരിക്കേഡ് മറിച്ചിടാൻ ശ്രമം; പലയിടത്തും സംഘർഷം

'പകര്‍ച്ച വ്യാധി വ്യാപനം' സഭയില്‍; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു

രാഹുലിന്റെ പ്രസംഗത്തിന് വെട്ട്; 'ഹിന്ദു, അഗ്നിവീർ' പരാമർശങ്ങള്‍ സഭാരേഖകളിൽ നിന്ന് നീക്കി

SCROLL FOR NEXT