Kerala

'ക്രിമിനല്‍ കുറ്റം, വ്യാജ പിഎച്ച്ഡി തീസിസുകള്‍ റദ്ദാക്കണം'; ഇന്ദു മേനോനെതിരെ പരാതി നല്‍കി എസ്‌ഐഒ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: പണം വാങ്ങി പിഎച്ച്ഡി പ്രബന്ധം എഴുതി നല്‍കിയെന്ന വെളിപ്പെടുത്തലില്‍ എഴുത്തുകാരി ഇന്ദു മേനോനെതിരെ പരാതി നല്‍കി എസ്‌ഐഒ. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനാണ് എസ്‌ഐഒ സംസ്ഥാന സമിതി അംഗം അഡ്വ. അബ്ദുള്ള നേമം പരാതി നല്‍കിയത്. അങ്ങേയറ്റം ഗൗരവതരമായ കാര്യങ്ങളാണ് വെളിപ്പെടുത്തിയതെന്നും അന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും പരാതിയില്‍ ഉന്നയിക്കുന്നു.

ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ് ഇന്ദു മേനോന്‍ നടത്തിയത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. വ്യാജമായി സമര്‍പ്പിക്കപ്പെട്ട പിഎച്ച്ഡി തീസിസുകള്‍ ഏതാണെന്ന് കണ്ടെത്തി അവ റദ്ദാക്കണമെന്നും പരാതിയിലൂടെ ആവശ്യപ്പെട്ടു. പത്തിനടുത്ത് പേര്‍ക്ക് പൂര്‍ണ പിഎച്ച്ഡി തീസിസ് എഴുതിക്കൊടുത്തിട്ടുണ്ടെന്നും ഒരു പി എച്ച്ഡി തിസീസ് എഴുതിയാല്‍ ചുരുങ്ങിയത് മൂന്ന് ലക്ഷം രൂപ കിട്ടുമെന്നുമായിരുന്നു ഇന്ദു മേനോന്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.

ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടായപ്പോഴാണ് പിഎച്ച്ഡി പ്രബന്ധം എഴുതി കൊടുക്കേണ്ടി വന്നത്. കൈക്കൂലി വാങ്ങാത്തവര്‍ക്കും ജീവിക്കണ്ടേയെന്നും ഇന്ദുമേനോന്‍ എഴുതിയിരുന്നു. കുറിപ്പ് വിവാദമായതോടെ നിലപാട് തിരുത്തിയ എഴുത്തുകാരി തന്റെ സഹായത്തില്‍ ഡോക്ടറേറ്റ് നേടിയവരൊന്നും ഫേക്ക് അല്ലെന്നും കുറിപ്പ് താന്‍ വെറുതേ എഴുതിയതാണെന്നും പ്രതികരിച്ചിരുന്നു. നിലവില്‍ മുഖ്യമന്ത്രിയുടെ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിന്റെ ഭാഗമായി ജോലി ചെയ്യുകയാണ് ഇന്ദു മേനോന്‍.

കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തിൽ; എങ്ങനെ കൊലപ്പെടുത്തി,എവിടെ മറവ് ചെയ്തു? ഇനിയും ഉത്തരമില്ല

തിരുവനന്തപുരത്ത് എസ്എഫ്ഐ-കെഎസ്‍യു ഏറ്റുമുട്ടല്‍, എംഎൽഎക്കും പരിക്ക്; പുലര്‍ച്ചെ വരെ സംഘര്‍ഷം

'ഭോലെ ബാബ' ഒളിവിൽ; ഹഥ്റാസില്‍ മരണം 122; അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്തത് മരണസംഖ്യ കൂട്ടി

മുതലപ്പൊഴിയിലെ പ്രശ്നപരിഹാരം: പുതിയ പദ്ധതിയുമായി സർക്കാർ, പണം അദാനി ഗ്രൂപ്പിൽ നിന്ന് ഈടാക്കാൻ ആലോചന

പാസഞ്ചർ ട്രെയിൻ എത്തി, പാതി ആശ്വാസം; ഉത്തര മലബാറിലെ യാത്രാദുരിതം എന്ന് അവസാനിക്കും?

SCROLL FOR NEXT