Kerala

'ബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ല';തിരഞ്ഞെടുപ്പ് വിശകലനത്തില്‍ ഉണ്ണിബാലകൃഷ്ണനെ അഭിനന്ദിച്ച് ചെന്നിത്തല

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: തിരഞ്ഞെടുപ്പ് വിശകലനത്തില്‍ മാധ്യമ പ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ടി വി ഡിജിറ്റല്‍ ഹെഡുമായ ഉണ്ണി ബാലകൃഷ്ണനെ അഭിനന്ദിച്ച് മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. റിപ്പോര്‍ട്ടര്‍ ടി വിയുടെ 14ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന മെഗാഷോയില്‍ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന 'മീറ്റ് ദ എഡിറ്റേഴ്‌സ്' പരിപാടി വളരെ സ്വാഗതാര്‍ഹമാണ്.

ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടില്ലെന്നും 'ഇന്‍ഡ്യ' മുന്നണിക്ക് 130 സീറ്റില്‍ കൂടുതല്‍ കിട്ടുമെന്നും ആദ്യമായി പറഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണനാണ്. അദ്ദേഹത്തിന്റെ ആ ചര്‍ച്ച ഞാന്‍ ഗൗരവത്തോടെ കാണുകയുണ്ടായി. ഞാന്‍ വീണ്ടും വീണ്ടും അത് കാണുകയുണ്ടായി. ഒരു മാധ്യമവും അങ്ങനെയൊരു വിലയിരുത്തല്‍ നടത്തിയിട്ടില്ല. 400 സീറ്റ് ബിജെപിക്ക് കിട്ടുമെന്ന പ്രചരണം നടത്തിയ രംഗത്ത് ഉണ്ണി ബാലകൃഷ്ണനാണ് ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടില്ലെന്ന നിലപാടെടുത്തത് എന്ന് വ്യക്തമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

പല വിഷയങ്ങള്‍ അതിന്റെ പല വശങ്ങള്‍ ചര്‍ച്ച ചെയ്ത് അതിലൂടെ പ്രേക്ഷകര്‍ക്ക് കിട്ടുന്ന അവബോധം വലുതാണ്. അത് പ്രധാനപ്പെട്ട കാര്യമാണ്. മാധ്യമ രംഗത്ത് 14 വര്‍ഷം റിപ്പോര്‍ട്ടര്‍ ടി വി വഹിച്ച പങ്ക് ശ്ലാഖനീയമാണ്. പത്രപ്രവര്‍ത്തന രംഗത്ത് നൂതനമായ കാഴ്ച്ചപാടുമായി ചാനല്‍ മുന്നോട്ടുപോയിട്ടുണ്ട്. അതിനെ പൂര്‍ണ്ണമായും ഞാന്‍ സ്വാഗതം ചെയ്യുകയാണ്. റിപ്പോര്‍ട്ടര്‍ ടിവിയുമായി എറ്റവും കൂടുതല്‍ ബന്ധമുള്ളയാളാണ് ഞാന്‍. ചാനല്‍ തുടങ്ങാന്‍ സഹായിച്ച നേതാക്കളിലൊരാളാണ്. റിപ്പോര്‍ട്ടര്‍ ചാനലുമായി എനിക്ക് വലിയ ബന്ധമുണ്ട്. അന്നുവരെ നിലനിന്ന എല്ലാ വ്യവസ്ഥിതികളെയും മാറ്റിമറിച്ച് പുതിയൊരു തുടക്കം കുറിച്ച ചാനലാണ് റിപ്പോര്‍ട്ടര്‍ ടി വിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിന്‍, കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്നിവരും 'മീറ്റ് ദ എഡിറ്റേഴ്‌സ്' പരിപാടിയേയും ജനകീയ വിഷയങ്ങളില്‍ റിപ്പോര്‍ട്ടര്‍ ടി വി നടത്തുന്ന ഇടപെടലുകളെയും അഭിനന്ദനിച്ചു.

വിജയ-പരാജയങ്ങൾ ജനാധിപത്യത്തിൻ്റെ ഭാഗം; ഋഷി സുനകിന് രാഹുൽ ഗാന്ധിയുടെ കത്ത്

ഗുജറാത്തിൽ ആറ് നില കെട്ടിടം തകർന്നുണ്ടായ അപകടം; മരണസംഖ്യ മൂന്നായി

ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മഹേന്ദ്രജാലം; ക്യാപ്റ്റന്‍ കൂള്‍ @ 43

കുൽഗാം ഏറ്റമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു, നാല് ഭീകരരെ വധിച്ചു

സംസ്ഥാനത്ത് പനി പടരുന്നു; ഇന്ന് 3 മരണം, ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 159 പേര്‍ക്ക്

SCROLL FOR NEXT