Kerala

ഭൂമി വില്‍പ്പന വിവാദം; ഷെയ്ക് ദര്‍വേസ് സാഹിബിനെതിരെ ആഭ്യന്തര വകുപ്പ് അന്വേഷണം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ഭൂമി വില്‍പ്പന വിവാദത്തില്‍ ഡിജിപി ഷെയ്ക് ദര്‍വേസ് സാഹിബിനെതിരെ അന്വേഷണം ആരംഭിച്ച് ആഭ്യന്തര വകുപ്പ്. പരാതിക്കാരനായ ഉമര്‍ ഷരീഫില്‍ നിന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ രേഖകള്‍ ശേഖരിച്ചു. വില്‍പ്പന കരാര്‍ ലംഘിച്ചെന്ന പരാതിയില്‍ ഷെയ്ക് ദര്‍വേസ് സാഹിബിന്റെ ഭാര്യ എസ് ഫരീദാ ഫാത്തിമയുടെ പേരിലുളള ഭൂമി ക്രയവിക്രയം ചെയ്യുന്നത് കഴിഞ്ഞ ദിവസം കോടതി തടഞ്ഞിരുന്നു. പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ അന്വേഷണം.

വായ്പാ ബാധ്യതയുള്ള ഭൂമി വില്‍ക്കുന്നതിനായി കരാര്‍ ഉണ്ടാക്കിയെന്നാണ് തിരുവനന്തപുരം വഴുതക്കാട് സ്വദേശിയുടെ പരാതി. അഡ്വാന്‍സായി വാങ്ങിയ 30 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു. പണം പരാതിക്കാരന് തിരികെ കൊടുക്കുമ്പോള്‍ ജപ്തി ഒഴിവാകുമെന്നാണ് കോടതി വ്യവസ്ഥ.

കുൽഗാം ഏറ്റമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു, നാല് ഭീകരരെ വധിച്ചു

സംസ്ഥാനത്ത് പനി പടരുന്നു; ഇന്ന് 3 മരണം, ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 159 പേര്‍ക്ക്

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പുറത്ത് വിടാൻ പറ്റുന്നത് പുറത്ത് വിടും: സജി ചെറിയാൻ

കെഎസ്ഇബി ആക്രമണം: വൈദ്യുതി വിച്ഛേദിച്ചതില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം

'സുധാകരൻ മുഖ്യമന്ത്രിയാകരുത്, അതിനായിരുന്നു കൂടോത്രം'; തന്ത്രി റിപ്പോർട്ടറിനോട്

SCROLL FOR NEXT