Kerala

നിയമങ്ങളെല്ലാം 'കാറ്റില്‍പ്പറത്തി'; കേരളാ വാട്ടര്‍ അതോറിറ്റിയില്‍ പിന്‍വാതില്‍ നിയമനം തകൃതി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: അപ്രഖ്യാപിത നിയമന നിരോധനം നിലനില്‍ക്കുമ്പോഴും കേരളാ വാട്ടര്‍ അതോറിറ്റിയില്‍ പിന്‍വാതില്‍ നിയമനം വ്യാപകം. ഒരു വര്‍ഷത്തിനിടയില്‍ മീറ്റര്‍ റീഡര്‍ തസ്തികയില്‍ 2702 പേരെയാണ് താല്‍ക്കാലികമായി നിയമിച്ചത്. പി എസ് സി റാങ്ക് ലിസ്റ്റിനെ നോക്കുകുത്തിയാക്കിയാണ് നിയമ വിരുദ്ധ നിയമനങ്ങള്‍ തകൃതിയായി നടക്കുന്നത്.

പിന്‍വാതില്‍ നിയമനങ്ങളുടെ ഇരകളായി മാറുകയാണ് വാട്ടര്‍ അതോറിറ്റി മീറ്റര്‍ റീഡര്‍ പിഎസ് സി റാങ്ക് ഹോള്‍ഡേര്‍സ്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ട് രണ്ട് വര്‍ഷം പിന്നിടുന്നു. ഇതുവരെ നിയമനം ലഭിച്ചത് മുപ്പത് പേര്‍ക്ക് മാത്രം. പക്ഷേ മീറ്റര്‍ റീഡര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനങ്ങള്‍ തകൃതിയാണ്.

യോഗ്യതാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് മീറ്റര്‍ റീഡര്‍ തസ്തികയിലെ താല്‍ക്കാലിക നിയമനങ്ങള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 2702 പേരെ നിയമിച്ചതായി വിവരാവകാശ രേഖകളിലൂടെ വ്യക്തമാകും. വാട്ടര്‍ അതോറിറ്റിയുടെ പ്രത്യേക നിയമങ്ങളെല്ലാം മറികടന്നാണ് സ്വന്തക്കാരെ കുത്തിനിറയ്ക്കുന്നത്. പിന്‍വാതില്‍ നിയമനം ലഭിച്ചവരില്‍ ഭൂരിഭാഗവും സാങ്കേതിക പരിജ്ഞാനമില്ലാത്തവരാണെന്നും ആക്ഷേപമുണ്ട്.

ഒരു വര്‍ഷത്തെ പ്ലബിങ്ങ് ട്രേഡ് ഡിപ്ലോമയാണ് മീറ്റര്‍ റീഡര്‍ തസ്തികയിലെ സാങ്കേതിക യോഗ്യത. പക്ഷേ പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് യോഗ്യത ഒരു മാനദ്ണ്ഡമേ അല്ല. രാഷ്ട്രീയ നേതൃത്വം പിന്‍വാതിലിലൂടെ നിയമനം നിര്‍ബാധം തുടരുമ്പോള്‍, കഷ്ടപ്പെട്ട് പഠിച്ച് പിഎസ് സി റാങ്ക് പട്ടികയില്‍ ഇടം നേടിയവരുടെ അവസരമാണ് നഷ്ടമാകുന്നത്.

'എന്നെ പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്, നിയമനടപടി സ്വീകരിക്കും'; മന്ത്രി മുഹമ്മദ് റിയാസ്

ആര്‍സിസിയിലെ ഡാറ്റാ ചോർച്ച; രോഗികളുടെ റേഡിയേഷൻ വിവരങ്ങൾ ഉൾപ്പെടെ സുരക്ഷിതമെന്ന് വീണാ ജോർജ്

'നടത്തുന്നത് സിക്ക് ട്രാജഡി ടൂറിസം'; രാഹുലിന്റെ മണിപ്പൂർ-അസം സന്ദർശനത്തെ വിമർശിച്ച് ബിജെപി

'ക്രിമിനല്‍ കേസ് പ്രതികളുടെ ഗൂഗിള്‍ ലൊക്കേഷന്‍ പങ്കുവെയ്‌ക്കേണ്ടതില്ല';സുപ്രീംകോടതി

'ഹാഥ്റസിന്' പിന്നാലെ പുരിയിലെ രഥയാത്രയിലും തിക്കും തിരക്കും; ഒരു മരണം, നിരവധി പേർക്ക് പരിക്ക്

SCROLL FOR NEXT